ന്യൂഡല്‍ഹി: എസ്ഡിപിഐ നേതാക്കളുടെ ട്വിറ്റര്‍ അക്കൗണ്ടുകള്‍ സസ്‌പെന്റ് ചെയ്തു. എസ് ഡിപിഐ ദേശീയ പ്രസിഡന്റ് എം കെ ഫൈസി, കര്‍ണാടക സംസ്ഥാന പ്രസിഡന്റ് അബ്ദുല്‍ മജീദ് തുടങ്ങിയവരുടെ അക്കൗണ്ടുകളാണ് റദ്ദാക്കിയത്. പോപുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യയുടെ ട്വിറ്റര്‍ പേജ് നേരത്തെ നീക്കം ചെയ്തിരുന്നു.
കേന്ദ്രസര്‍ക്കാരിന്റെ നിര്‍ദേശത്തെ തുടര്‍ന്നാണ് നടപടി സ്വീകരിച്ചിരിക്കുന്നത്. സംഘടനയുടെ ഔദ്യോഗിക ഫേസ്ബുക്ക്, ഇന്‍സ്റ്റഗ്രാം പേജുകളും നീക്കം ചെയ്തിരുന്നു. പിഎഫ്‌ഐ ഒഫീഷ്യല്‍ എന്ന ട്വിറ്റര്‍ അക്കൗണ്ടിന് ഏകദേശം 81,000 ഫോളോവേഴ്‌സ് ആണ് ഉണ്ടായിരുന്നത്. കൂടാതെ, പിഎഫ്‌ഐയുടെ നിരോധനത്തെ തുടര്‍ന്ന് അറസ്റ്റിലായ സംഘടനാ ചെയര്‍മാനായിരുന്ന ഒ എം എ സലാം, ദേശീയ ജനറല്‍ സെക്രട്ടറിയായിരുന്ന അനീസ് അഹമ്മദ് എന്നിവരുടെ ട്വിറ്റര്‍ അക്കൗണ്ടുകളും നീക്കിയിരുന്നു.