കൊണ്ടോട്ടിയില്‍ ബ്രൗണ്‍ഷുഗറുമായി രണ്ടു പേര്‍ പിടിയില്‍
തേഞ്ഞിപ്പലം ദേവദിയാല്‍ കോളനി കൊയപ്പക്കളത്തില്‍ ഫിറോസ് (38), തേഞ്ഞിപ്പാലം നീരോല്‍പാലം തലപ്പത്തൂര്‍ നാസില്‍ (38) എന്നിവരാണ് വാഹനം സഹിതം പിടിയിലായത്.
കൊണ്ടോട്ടി: വിദ്യാര്‍ഥികള്‍ക്ക് വില്‍ക്കായി കൊണ്ടുവന്ന മയക്കുമരുന്ന് ഇനത്തില്‍പ്പെട്ട ബ്രൗണ്‍ഷുഗറുമായി തേഞ്ഞിപ്പാലം സ്വദേശികളായ രണ്ടു പേര്‍ പോലിസ് പിടിയില്‍. കൊണ്ടോട്ടി തുറക്കലില്‍ വച്ച് കൊണ്ടോട്ടി പോലിസും ജില്ലാ ആന്റി നര്‍ക്കോട്ടിക്ക് സ്‌ക്വോഡും ചേര്‍ന്നാണ് പ്രതികളെ പിടികൂടിയത്. തേഞ്ഞിപ്പലം ദേവദിയാല്‍ കോളനി കൊയപ്പക്കളത്തില്‍ ഫിറോസ് (38), തേഞ്ഞിപ്പാലം നീരോല്‍പാലം തലപ്പത്തൂര്‍ നാസില്‍ (38) എന്നിവരാണ് വാഹനം സഹിതം പിടിയിലായത്.
ചില്ലറ മാര്‍ക്കറ്റില്‍ 1 ലക്ഷം രൂപയോളം വിലവരുന്ന 50 ഓളം ബ്രൗണ്‍ഷുഗര്‍ പാക്കറ്റുകളാണ് ഇവരില്‍ നിന്നും കണ്ടെടുത്തത്. പിടിയിലായ ഫിറോസിനെ രണ്ടു വര്‍ഷം മുന്‍പ് തേഞ്ഞിപ്പലം സ്‌റ്റേഷനില്‍ കഞ്ചാവുമായി പിടികൂടിയിരുന്നു. കൊണ്ടോട്ടി ബസ് സ്റ്റാന്റും കാലിക്കറ്റ് യൂനിവേഴ്‌സിറ്റി ക്യാംപസ്സുകളും കേന്ദ്രീകരിച്ച് വന്‍ തോതില്‍ മയക്കുമരുന്ന് വിപണനം നടക്കുന്നുണ്ടെന്ന രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ ഇവരെ ഒരു മാസത്തോളമായി നിരീക്ഷിച്ചു വരികയായിരുന്നു.
ഇവരെ ചോദ്യം ചെയ്തതില്‍ കൊണ്ടോട്ടി, തേഞ്ഞിപ്പാലം കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന മയക്കു മരുന്ന് മാഫിയയെ കുറിച്ച് വ്യക്തമായ വിവരം ലഭിച്ചതായും അവരെ നിരീക്ഷിച്ചു വരികയാണെന്നും അന്വേഷണ സംഘം പറഞ്ഞു.