കോഴിക്കോട് അറപ്പുഴയില്‍ കാണാതായ കുട്ടികളില്‍ ഒരാളുടെ മൃതദേഹം കണ്ടെത്തി

ഒളവണ്ണ പൊക്കുന്ന് ചങ്ങരോത്ത് മീത്തല്‍ ശബരിനാഥിന്റെ(14) മൃതദേഹമാണ് വെള്ളിയാഴ്ച രാവിലെ പുഴയില്‍നിന്ന് കണ്ടെത്തിയത്.

Update: 2020-06-19 05:41 GMT
കോഴിക്കോട് അറപ്പുഴയില്‍ കാണാതായ കുട്ടികളില്‍ ഒരാളുടെ മൃതദേഹം കണ്ടെത്തി

കോഴിക്കോട്: അറപ്പുഴയില്‍ മീന്‍ പിടിക്കാനിറങ്ങി കാണാതായ രണ്ട് കുട്ടികളില്‍ ഒരാളുടെ മൃതദേഹം കണ്ടെത്തി. ഒളവണ്ണ പൊക്കുന്ന് ചങ്ങരോത്ത് മീത്തല്‍ ശബരിനാഥിന്റെ(14) മൃതദേഹമാണ് വെള്ളിയാഴ്ച രാവിലെ പുഴയില്‍നിന്ന് കണ്ടെത്തിയത്. ശബരിനാഥിനൊപ്പം കാണാതായ അറപ്പുഴ പുനത്തില്‍ ഷാജിയുടെ മകന്‍ ഹരിനന്ദിനായുള്ള തിരച്ചില്‍ തുടരുകയാണ്.

ബന്ധുക്കളായ ശബരിനാഥും ഹരിനന്ദും വ്യാഴാഴ്ച വൈകീട്ട് 3.30 ഓടെയാണ് വീട്ടില്‍നിന്നിറങ്ങിയത്. കുടുംബശ്രീയുടെ പണം അടയ്ക്കാനാണ് ഇരുവരെയും വീട്ടുകാര്‍ പറഞ്ഞയച്ചത്. എന്നാല്‍ കുട്ടികള്‍ അറപ്പുഴയില്‍ മീന്‍ പിടിക്കാന്‍ പോവുകയായിരുന്നു.

ഏറെ സമയം കഴിഞ്ഞിട്ടും കുട്ടികള്‍ വീട്ടില്‍ തിരിച്ചുവരാതിരുന്നതോടെയാണ് ബന്ധുക്കള്‍ തിരച്ചില്‍ ആരംഭിച്ചത്. ഇതിനിടെ കുട്ടികള്‍ പുഴയില്‍ മീന്‍ പിടിച്ചിരുന്നത് കണ്ടവരുണ്ടായിരുന്നു. തുടര്‍ന്നാണ് പുഴയില്‍ തിരച്ചില്‍ ആരംഭിച്ചത്. പോലിസും അഗ്‌നിരക്ഷാ സേനയും നാട്ടുകാരും ചേര്‍ന്നാണ് തിരച്ചില്‍ നടത്തുന്നത്.

Tags:    

Similar News