പത്തനംതിട്ടയില്‍ വാഹനാപകടത്തില്‍ രണ്ട് മരണം

Update: 2023-03-08 01:54 GMT
പത്തനംതിട്ടയില്‍ വാഹനാപകടത്തില്‍ രണ്ട് മരണം

പത്തനംതിട്ട: പത്തനംതിട്ട നഗരത്തില്‍ ഇന്നലെ രാത്രിയുണ്ടായ വാഹനാപകടത്തില്‍ രണ്ടുപേര്‍ മരിച്ചു. പാലക്കാട് കുഴല്‍മന്ദം സ്വദേശി ഷജി, ആലപ്പുഴ കണിച്ചുകുളങ്ങര സ്വദേശി ശ്രീജിത്ത് എന്നിവരാണ് മരിച്ചത്. അപകടത്തില്‍ പരിക്കേറ്റ പാലക്കാട് സ്വദേശി അനീഷ്, ഇടുക്കി സ്വദേശി ദേവന്‍ എന്നിവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

സുഹൃത്തുക്കളായ നാലുപേരും സഞ്ചരിച്ച ബൈക്കുകള്‍ എതിര്‍ദിശയില്‍ വന്ന കാറുമായി കൂട്ടിയിടിച്ചാണ് അപകടം. മരിച്ച ശ്രീജിത്തിന്റെയും ഷജിയുടെയും മൃതദേഹങ്ങള്‍ പത്തനംതിട്ട ജനറല്‍ ആശുപത്രിയിലേക്ക് മാറ്റി. അപകടത്തില്‍ പരിക്കേറ്റ നരിയാപുരം സ്വദേശികളായ കാര്‍ യാത്രികരും സ്വകാര്യാശുപത്രിയില്‍ ചികില്‍സ തേടിയതായി പോലിസ് പറഞ്ഞു.

Tags:    

Similar News