തൃശൂരില്‍ അച്ഛനെയും മകനെയും രണ്ടംഗ സംഘം വീട്ടില്‍ കയറി വെട്ടി

Update: 2025-03-19 18:03 GMT

തൃശൂര്‍: തിരുത്തിപ്പറമ്പ് കനാല്‍ പാലം പരിസരത്ത് രണ്ടംഗസംഘം വീട്ടില്‍ കയറി അച്ഛനെയും മകനെയും വെട്ടിപ്പരുക്കേല്‍പിച്ചു. മോഹനന്‍, മകന്‍ ശ്യാം എന്നിവരെയാണ് വെട്ടിയത്. പരുക്കേറ്റ ഇവരെ തൃശൂര്‍ ഗവ.മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. രതീഷ് (മണികണ്ഠന്‍), ശ്രീജിത്ത് അരവൂര്‍ എന്നിവരാണ് വീട്ടില്‍ കയറി ആക്രമിച്ചെന്നാണു സൂചന. അക്രമികള്‍ക്കു ക്രിമിനല്‍ പശ്ചാത്തലമുണ്ടെന്നു വിവരമുണ്ട്.