കൊവിഡ് 19: കുവൈത്തില്‍ 2 പേര്‍ കൂടി മരിച്ചു

Update: 2020-07-31 13:16 GMT

കുവൈത്ത് സിറ്റി: കുവൈത്തില്‍ കൊറോണ വൈറസ് ബാധയെ തുടര്‍ന്ന് 2 പേര്‍ മരിച്ചു. ഇതോടെ കൊറോണ വൈറസ് ബാധയെ തുടര്‍ന്ന് മരണമടഞ്ഞവരുടെ എണ്ണം 447 ആയി. 428 പേര്‍ക്കാണു ഇന്നു രോഗബാധ സ്ഥിരീകരിച്ചിരിക്കുന്നത്. ഇവരില്‍ 296 പേര്‍ സ്വദേശികളാണ്. ഇതടക്കം ഇന്നുവരെ ആകെ കൊറോണ വൈറസ് ബാധയേറ്റവരുടെ എണ്ണം 66,957 ആയി.

ഇന്ന് രോഗബാധ സ്ഥിരീകരിച്ചവരുടെ ആരോഗ്യമേഖല അടിസ്ഥാനമാക്കിയുള്ള കണക്കുകള്‍ ഇപ്രകാരമാണ്: ഫര്‍വ്വാനിയ 72, അഹമദി 136, ഹവല്ലി 78, കേപിറ്റല്‍ 52, ജഹറ 90. ഇന്ന് 602 പേരാണ് രോഗമുക്തരായത്. ഇതോടെ ആകെ രോഗം സുഖമായവരുടെ എണ്ണം 57,932 ആയി. ആകെ 8,578 പേരാണ് ഇപ്പോള്‍ ചികില്‍സയില്‍ കഴിയുന്നത്. ഇവരില്‍ 134 പേര്‍ തീവ്രപരിചരണ വിഭാഗത്തില്‍ കഴിയുന്നവരാണ്. കഴിഞ്ഞ 24 മണിക്കൂറിനിടയില്‍ 2,920 പേര്‍ക്കാണ് കൊറോണ വൈറസ് പരിശോധന നടത്തിയത്. ഇതോടെ ആകെ പരിശോധന നടത്തിയവരുടെ എണ്ണം 5,05,088 ആയി. 

Tags:    

Similar News