കൊവിഡ് രോഗികളെ കണ്ടെത്താന്‍ യുഎഇ പോലിസ് നായ്ക്കളെ രംഗത്തിറക്കി
കൊവിഡ് ബാധിച്ചിട്ടും മറച്ചുവെക്കുന്നത് യു.എ.ഇയില്‍ ഗുരുതര കുറ്റമാണ്
ദുബയ്: കൊവിഡ് രോഗികളെ കണ്ടെത്താന്‍ യു.എ.ഇ. പോലിസ് നായ്ക്കളെ രംഗത്തിറക്കി. പരിശീലനം ലഭിച്ച പോലീസ് നായ്ക്കളുടെ സ്‌പെഷ്യല്‍ യൂനിറ്റിനെയാണ് ഇതിനായി ഉപയോഗിക്കുന്നത്. പ്രധാനപ്പെട്ട പരിപാടികള്‍ നടക്കുന്ന വേദിയിലായിരിക്കും ഇവയുടെ സേവനമെന്ന് ആഭ്യന്തര മന്ത്രാലയം അറിയിച്ചു.
കൊവിഡ് ബാധിച്ചിട്ടും മറച്ചുവെക്കുന്നത് യു.എ.ഇയില്‍ ഗുരുതര കുറ്റമാണ്. കൊവിഡ് സംശയിക്കപ്പെടുന്ന ആളുകളുടെ കക്ഷത്തില്‍നിന്നുള്ള ഹൈസ്പീഡ് സാമ്പിളാണ് പരിശോധനക്കായി ഉപയോഗിക്കുന്നത്. ഇവ മണത്തു നോക്കുന്ന നായ്ക്കള്‍ രോഗിയെ കണ്ടെത്തുമെന്നാണ് ആരോഗ്യ മന്ത്രാലയം പറയുന്നത്. ഇതിനുള്ള പരിശീലനം ഇതിനകം തന്നെ ആരംഭിച്ചുകഴിഞ്ഞു. യു.എ.ഇയിലെ ഫീല്‍ഡ് ആശുപത്രികളില്‍ പരീക്ഷണം നടത്തിയ ശേഷമാണ് നായ്ക്കളെ രംഗത്തിറക്കുന്നത്. കെ9 എന്ന പേരിലാണ് പോലീസ് നായ്ക്കളെ പരിശീലിപ്പിക്കുന്നത്. പരിശീലനത്തിന്റെ വീഡിയോ ദൃശ്യങ്ങല്‍ പോലിസ് ട്വിറ്ററില്‍ പങ്കുവച്ചിട്ടുണ്ട്.