ന്യൂഡല്‍ഹി: അംഗീകാരമില്ലാതെ പ്രവര്‍ത്തിക്കുന്ന 23 വ്യാജ യൂനിവേഴ്സിറ്റികളുടെ പട്ടിക പുറത്തുവിട്ട് യൂനിവേഴ്സിറ്റി ഗ്രാന്റ് കമ്മീഷന്. ചൊവ്വാഴ്ചയാണ് രാജ്യത്തെ 23 വ്യാജ യൂനിവേഴ്സിറ്റികളുടെ വിവരം യുജിസി പുറത്തുവിട്ടത്. യൂജിസി ആക്ടിനെതിരായി അംഗീകാരമില്ലാതെ സ്വയം പ്രവര്‍ത്തിക്കുന്ന യൂനിവേഴ്സിറ്റികളുടെ ലിസ്റ്റാണ് പുറത്തുവിട്ടിരിക്കുന്നത്. 23 വ്യാജ യൂണിവേഴ്സിറ്റികളില്‍ എട്ടു വ്യാജ യുനിവേഴ്സിറ്റികളുമായി ഉത്തര്‍പ്രദേശാണ് പട്ടികയില്‍ ഒന്നാമത്. തൊട്ടുതാഴെ ഏഴു യൂനിവേഴ്സിറ്റികളുമായി ഡല്‍ഹിയില്‍ പ്രവര്‍ത്തിക്കുന്നത്. പശ്ചിമ ബംഗാളിലും ഒഡീഷയിലും രണ്ട് വീതവും, കേരള കര്‍ണാടക, മഹാരാഷ്ട്ര, പുതുച്ചേരി എന്നിവിടങ്ങളില്‍ ഒന്നു വീതവും വ്യാജന്മാര് പ്രവര്‍ത്തിക്കുന്നു.
കേരളത്തിലെ യൂനിവേഴ്സിറ്റിയുടെ പേര് സെന്റ് ജോണ്‍സ് യൂണിവേഴ്സിറ്റി എന്നാണ്. കിഷനാട്ടം എന്ന സ്ഥലമാണ് ആസ്ഥാനമായി ഇവര്‍ കാണിക്കുന്നത്. ഇങ്ങനെയൊരു സര്വകലാശാലയെപ്പറ്റിയോ സ്ഥലത്തെപ്പറ്റിയോ മലയാളികള്‍ക്കൊന്നും വലിയ പിടിപാടില്ല. എന്നാല്‍ സംഗതി സത്യമാണെന്നാണ് യുജിസി അറിയിക്കുന്നത്. 10 വര്‍ഷത്തോളമായി ഈ വ്യാജ സര്‍വകലാശാലയുടെ പേര് യുജിസിയുടെ പട്ടികയിലിടം പിടിക്കാറുണ്ട്.
പൂര്‍ണമായ പട്ടിക താഴെ
Delhi
1. Commercial University Ltd, Daryaganj, Delhi
2. United Nations University, Delhi
3. Vocational University, Delhi
4. ADR-Centric Juridical University, ADR House, 8J, Gopala Tower, 25 Rajendra Place, New Delhi-110008
5. Indian Institution of Science and Engineering, New Delhi
6. Viswakarma Open University for Self-employment, India Rozgar Sewasadan, 672, Sanjay Enclave, Opp. GTK DEPOT, New Delhi-110033
7. Adhyatmik Vishwavidyalaya (Sprirtual University), 351-352, Phase-1, Block-A, Vijay Vihar, Rithala, Rohini, Delhi-110085
Karnataka
8. Badaganvi Sarkar World Open University Education Society, Gokak, Belgaum (Karnataka), Kerala
Kerala
9. St. John's University, Kishanattam, Kerala
Maharashtra
10. Raja Arabic University, Nagpur.
West Bengal
11. Indian Institute of Alternative Medicine, 80, Chowringhee Road, Kolkata-20
12. Institute of Alternative Medicine and Research, 8-A, Diamond Harbor Road Builtech inn 2nd Floor, Kurpukur, Kolkata-700063
Uttar Pradesh
13. Varanaseya Sanskrit Vishwavidyalaya, Varanasi (UP)/Jagatpuri, Delhi
14. Mahila Gram Vidyapith/Vishwavidyalaya, (Women's) University, Prayagraj, (UP)
15. Gandhi Hindi Vidyapith, Prayagraj, Uttar Pradesh
16. National University of Electro Complex Homeopathy, Kanpur, Uttar Pradesh
17. Netaji Subhash Chandra Bose University (Open University), Achaltal, Aligarh, (UP)
18. Uttar Pradesh Vishwavidyalaya, Koshi Kalan, Mathura (UP)
19. Maharana Partap Shiksha Niketan Vishwavidyalaya, Pratapgarh (UP)
20. Indraprastha Shiksha Parishad, Institutional Area, Kohoda, Makanpur, Noida Phase-II, (UP)
Odisha
21. Nababharat Shiksha Parishad, Anupoorna Bhawan
22. North Orissa University of Agriculture & Technology, University Road Baripada
Puducherry
23. Sree Bodhi Academy of Higher Education, Thilaspet, Vazhuthavoor Road, Puducherry