യുഎസും യുക്രൈനും തമ്മിലുള്ള സമാധാന ചര്‍ച്ച അടുത്തയാഴ്ച സൗദി അറേബ്യയില്‍ നടത്തുമെന്ന് യുക്രൈന്‍ പ്രസിഡന്റ് വ്‌ളോഡിമര്‍ സെലെന്‍സ്‌കി
കീവ്: യുഎസും ഉക്രെയ്നും അടുത്തയാഴ്ച സൗദി അറേബ്യയില്‍ സമാധാന ചര്‍ച്ചകള്‍ നടത്തുമെന്ന് യുക്രേനിയന്‍ പ്രസിഡന്റ് വ്‌ളോഡിമര്‍ സെലെന്‍സ്‌കി.
ചര്‍ച്ചയ്ക്ക് മുന്നോടിയായി കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാനുമായുള്ള കൂടിക്കാഴ്ചയ്ക്ക് തിങ്കളാഴ്ച സൗദി അറേബ്യയിലേക്ക് പോകുമെന്നും അദ്ദേഹം അറിയിച്ചു.
''അടുത്ത ആഴ്ച, തിങ്കളാഴ്ച, സൗദി അറേബ്യയിലേക്കുള്ള എന്റെ സന്ദര്‍ശനം കിരീടാവകാശിയെ കാണാന്‍ പദ്ധതിയിട്ടിട്ടുള്ളതാണ്. അതിനുശേഷം, ഞങ്ങളുടെ അമേരിക്കന്‍ പങ്കാളികളുമായുള്ള ചര്‍ച്ചയാണ് നടക്കുക. സമാധാനത്തിലാണ് യുക്രെയ്നിന് ഏറ്റവും താല്‍പ്പര്യമുള്ളത്' സെലെന്‍സ്‌കി പറഞ്ഞു.
യു.എസ്. സ്റ്റേറ്റ് സെക്രട്ടറി മാര്‍ക്കോ റൂബിയോ ഉള്‍പ്പെടെയുള്ളവര്‍ ചൊവ്വാഴ്ച റിയാദിലേക്ക് പോകുമെന്നും സൂചനയുണ്ട്. യോഗത്തില്‍ ഉക്രേനിയന്‍ പ്രസിഡന്റ് വോളോഡിമര്‍ സെലെന്‍സ്‌കിയുടെ ഉന്നത സഹായി ആന്‍ഡ്രി യെര്‍മാക് ഉള്‍പ്പെടുമെന്നും അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപോര്‍ട്ട് ചെയ്തു.