മലപ്പുറത്ത് പണം കൊടുത്ത് പഠിക്കാനും സീറ്റില്ല; വിദ്യാർഥികളുടെ ഭാവി പ്രതിസന്ധിയിൽ

Update: 2024-06-21 05:58 GMT

മലപ്പുറം: മലപ്പുറത്ത് അണ്‍ എയ്ഡഡ് മേഖലയിലും പ്ലസ് വണ്‍ പ്രവേശന പ്രതിസന്ധി രൂക്ഷം. മാനേജ്‌മെന്റ് സീറ്റിലടക്കം പ്രവേശനം നേടിയാലും നിരവധി പേര്‍ക്ക് തുടര്‍പഠനത്തിന് അവസരം ലഭിക്കില്ലെന്നാണ് പരാതി. മൂന്ന് ഘട്ടം അലോട്ട്‌മെന്റ് പൂര്‍ത്തിയായപ്പോള്‍ സീറ്റ് ലഭിക്കാത്തത് പതിനേഴായിരത്തിലധികം പേര്‍ക്ക് . പണം കൊടുത്ത് പോലും പഠിക്കാന്‍ മലപ്പുറം ജില്ലയില്‍ പ്ലസ് വണ്‍ സീറ്റില്ല. അണ്‍ എയ്ഡഡ് സീറ്റിലും മാനേജ്‌മെന്റ് സീറ്റിലും പ്രവേശനം നേടിയാലും ഏഴായിരത്തിലധികം കുട്ടികള്‍ക്ക് സ്‌കൂളില്‍ പഠിക്കാന്‍ കഴിയില്ല.

82446 പേര്‍ അപേക്ഷിച്ചതില്‍ 50036 പേരാണ് മെറിറ്റ് സീറ്റില്‍ പ്രവേശനം നേടിയത്. നിലവില്‍ 32366 പേര്‍ക്ക് പ്രവേശനം ലഭിച്ചിട്ടില്ല . 44 മെറിറ്റ് സീറ്റുകളാണ് ബാക്കിയുള്ളത്. സ്‌പോട്‌സ് ക്വാട്ട , കമ്മ്യൂണിറ്റി ക്വാട്ട ,എം ആര്‍ എസ് ക്വാട്ട , മാനേജ്‌മെന്റ് ക്വാട്ട , അണ്‍ എയ്ഡഡ് സീറ്റുകള്‍ എന്നിവയടക്കം കൂട്ടിയാലും 17224 സീറ്റുകളാണ് ബാക്കി ഉള്ളത്. മറ്റ് ജില്ലയില്‍ നിന്നും അപേക്ഷിച്ച 7006 പേരെ മാറ്റി നിര്‍ത്തിയാലും നിലവിലെ കണക്ക് പ്രകാരം 7536 പേര്‍ക്ക് പണം നല്‍കിപോലും ക്ലാസ് മുറിയില്‍ ഇരുന്ന് പഠിക്കാന്‍ അവസരമില്ല.

Tags:    

Similar News