അമേരിക്കന്‍ ആകാശത്ത് അജ്ഞാത പേടകം; വെടിവച്ച് വീഴ്ത്തി

Update: 2023-02-11 02:01 GMT

വാഷിങ്ടണ്‍: അമേരിക്കയിലെ വ്യോമാതിര്‍ത്തിക്കുള്ളില്‍ അലാസ്‌കയ്ക്ക് മുകളിലൂടെ പറന്ന അജ്ഞാത പേടകത്തെ വെടിവച്ച് വീഴ്ത്തി. യുദ്ധവിമാനം ഉപയോഗിച്ചാണ് വെടിവച്ചതെന്ന് വൈറ്റ് ഹൗസ് അറിയിച്ചു. ചൈനീസ് ചാര ബലൂണ്‍ വെടിവച്ച് വീഴ്ത്തി ആറുദിവസത്തിന് ശേഷമാണ് പുതിയ സംഭവം. പുതുതായി കണ്ടെത്തിയ വസ്തുവിന്റെ ഉദ്ദേശമോ ഉത്ഭവമോ എന്താണെന്ന് വ്യക്തമല്ലെന്നും എന്നാല്‍ 40,000 അടി ഉയരത്തില്‍ പൊങ്ങി പറന്ന ഈ വസ്തു വ്യോമയാനത്തിന് ഭീഷണിയായതിനാലാണ് നീക്കം ചെയ്തതെന്നും വൈറ്റ് ഹൗസ് നാഷനല്‍ സെക്യൂരിറ്റി കൗണ്‍സില്‍ വക്താവ് ജോണ്‍ കിര്‍ബി പറഞ്ഞു.

പ്രസിഡന്റിന്റെ നിര്‍ദേശപ്രകാരമാണ് ഈ വസ്തുവിനെ വെടിവച്ച് വീഴ്ത്തിയതെന്നും അദ്ദേഹം പറഞ്ഞു. വിമാന സര്‍വീസുകള്‍ക്ക് അപകടമുണ്ടാവുമെന്ന് കരുതിയാണ് അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡന്‍ പേടകം വെടിവച്ച് വീഴ്ത്താന്‍ നിര്‍ദേശം നല്‍കിയത്. ഇന്നലെ പ്രാദേശിക സമയം 1.45 ഓടെയാണ് സൗത്ത് കരോലിനയ്ക്ക് മുകളിലായിരുന്ന പേടകത്തെ വെടിവച്ച് വീഴ്ത്തിയത്. എഫ് 22 യുദ്ധവിമാനത്തില്‍ നിന്ന് തൊടുത്ത മിസൈലാണ് പേടകത്തെ തകര്‍ത്തത്.

കഴിഞ്ഞയാഴ്ച ഒരു യുഎസ് യുദ്ധവിമാനം വെടിവച്ച് വീഴ്ത്തിയ ചൈനീസ് ചാരബലൂണിനേക്കാള്‍ വളരെ ചെറുതായിരുന്നു ഈ വസ്തുവെന്ന് ജോണ്‍ കിര്‍ബി പറഞ്ഞു. കണ്ടെത്തിയ അജ്ഞാത പേടകത്തെ യുദ്ധവിമാനത്തില്‍ നിന്ന് വെടിവച്ച് വീഴ്ത്തി. അലാസ്‌ക സംസ്ഥാനത്തിന് മുകളില്‍ പറക്കുകയായിരുന്ന പേടകത്തെയാണ് അമേരിക്ക തകര്‍ത്തത്. 24 മണിക്കൂറോളം നിരീക്ഷിച്ച ശേഷമായിരുന്നു അമേരിക്കയുടെ നീക്കം. വ്യാഴാഴ്ചയാണ് സംഭവം.

Tags:    

Similar News