കാര്‍ഷിക നിയമങ്ങള്‍ തിരികെക്കൊണ്ടുവരില്ലെന്ന് കേന്ദ്ര കൃഷിമന്ത്രി

Update: 2021-12-26 04:06 GMT

ഗ്വാളിയോര്‍: കാര്‍ഷിക നിയമങ്ങള്‍ കേന്ദ്ര സര്‍ക്കാര്‍ തിരികെക്കൊണ്ടുവരില്ലെന്ന് കേന്ദ്ര കൃഷിമന്ത്രി നരേന്ദ്ര സിങ് തൊമര്‍ വ്യക്തമാക്കി. കേന്ദ്ര സര്‍ക്കാര്‍ മറ്റുവഴികളിലൂടെ നിയമം തിരികെക്കൊണ്ടുവരാന്‍ ശ്രമിക്കുന്നുണ്ടെന്ന കോണ്‍ഗ്രസ്സിന്റെ ആരോപണങ്ങള്‍ക്ക് മറുപടി പറയുകയായിരുന്നു അദ്ദേഹം. അഞ്ച് സംസ്ഥാനങ്ങളില്‍ തിരഞ്ഞെടുപ്പ് നടക്കാനിരിക്കുന്നതുകൊണ്ടാണ് നിയമം തല്‍ക്കാലത്തേക്ക് പിന്‍വലിച്ചതെന്നായിരുന്നു കോണ്‍ഗ്രസ് ആരോപണം.

കാര്‍ഷിക നിമയത്തിന്റെ കാര്യത്തില്‍ കേന്ദ്ര സര്‍ക്കാരിന് തിരിച്ചടിയുണ്ടായെന്നും എങ്കിലും തങ്ങള്‍ മുന്നോട്ടുപോവുമെന്നുമാണ് മന്ത്രി നാഗ്പൂരില്‍ വെളളിയാഴ്ച വാര്‍ത്താമാധ്യമങ്ങളുമായി സംസാരിക്കുന്നതിനിടയില്‍ പറഞ്ഞത്.

സര്‍ക്കാര്‍ നല്ല ചില നിയമങ്ങളാണ് തയ്യാറാക്കിയത്. പക്ഷേ, അത് ചില കാരണങ്ങളാല്‍ പിന്‍വലിക്കേണ്ടിവന്നു. കേന്ദ്ര സര്‍ക്കാര്‍ കര്‍ഷകരുടെ ക്ഷേമപ്രവര്‍ങ്ങള്‍ തുടരും- മന്ത്രി പറഞ്ഞു.

കഴിഞ്ഞ70 വര്‍ഷത്തിനിടയിലെ ഏറ്റവും സുപ്രധാന നിയമാണ് ഇത്. പക്ഷേ, ചിലര്‍ക്ക് അതിഷ്ടപ്പെട്ടില്ല. പക്ഷേ, സര്‍ക്കാര്‍ നിരാശരായിട്ടില്ല. ഞങ്ങളൊരു ചുവട് പിന്നോട്ട് വച്ചു. ഇനിയും മുന്നോട്ട് പോകും. കര്‍ഷകര്‍ ഇന്ത്യയുടെ നട്ടെല്ലാണ്. നട്ടെന്ന് ശക്തമാണെങ്കില്‍ രാജ്യം ശക്തമാവും- മന്ത്രി പറഞ്ഞു. 

Tags:    

Similar News