ബാബരി: വിചിത്ര വിധിക്കെതിരേ ഒന്നിക്കണമെന്ന് ഖഫ്ജി സോഷ്യല്‍ ഫോറം ടേബിള്‍ ടോക്കില്‍ ആഹ്വാനം

തുല്യനീതി പുലരുന്ന സമത്വ സുന്ദരമായ ഇന്ത്യയെ നാം സ്വപ്നം കാണണമെന്നും അതിന്നായി നീതിയുടെ പക്ഷത്തു നില്‍ക്കുന്ന ആരുമായും സഹകരിക്കാന്‍ തയ്യാറാകണമെന്നും ടേബിള്‍ ടോക്കില്‍ പങ്കെടുത്തു സംസാരിച്ചവര്‍ പറഞ്ഞു.

Update: 2019-12-14 07:26 GMT

ഖഫ്ജി: ബാബരി മസ്ജിദ് നിയമപോരാട്ടത്തിനൊടുവില്‍ കോടതി പുറപ്പെടുവിച്ച വിചിത്ര വിധിക്കെതിരേ ജനാധിപത്യ രീതിയില്‍ കൈകോര്‍ത്ത് രംഗത്തിറങ്ങണമെന്ന് സോഷ്യല്‍ ഫോറം ഖഫ്ജി ബ്ലോക്ക് കമ്മിറ്റി. 'നീതി തേടുന്ന ബാബരി' വിഷയത്തില്‍ സംഘടിപ്പിച്ച ടേബിള്‍ ടോക്കിലാണ് ഈ അഭിപ്രായമുയര്‍ന്നത്.

സുപ്രിം കോടതി വിധിക്കെതിരേ പേഴ്‌സണല്‍ ലോ ബോര്‍ഡും പോപുലര്‍ ഫ്രണ്ടുമടക്കമുള്ളവരുടെ ഹരജികള്‍ തള്ളിയ നടപടി അനീതിയുടെ തനിയാവര്‍ത്തനമാണ്. തുല്യനീതി പുലരുന്ന സമത്വ സുന്ദരമായ ഇന്ത്യയെ നാം സ്വപ്നം കാണണമെന്നും അതിന്നായി നീതിയുടെ പക്ഷത്തു നില്‍ക്കുന്ന ആരുമായും സഹകരിക്കാന്‍ തയ്യാറാകണമെന്നും ടേബിള്‍ ടോക്കില്‍ പങ്കെടുത്തു സംസാരിച്ചവര്‍ പറഞ്ഞു.

ഫോറം ഖഫ്ജി ബ്ലോക്ക് ജനറല്‍ സെക്രട്ടറി ഷിഹാബ് വണ്ടൂര്‍, ഹനീഫ കുവ്വപ്പാടി, സൈദലവി വേങ്ങര, സാമൂഹിക പ്രവര്‍ത്തകരായ നവാസ് കൊല്ലായി, റഫീഖ് കുറുഞ്ചിലക്കാട്, ഷാമില്‍ നൗഫല്‍, നൗഷാദ്, ജംഷീര്‍ നീര്‍വേലി, അബൂബക്കര്‍ കര്‍ണാടക തുടങ്ങിയവര്‍ സംബന്ധിച്ചു. റിയാസ് കൊല്ലായി മോഡറേറ്ററായിരുന്നു.


Tags:    

Similar News