വിവാഹ ചടങ്ങില്‍ നവദമ്പതികള്‍ക്ക് 'നീല ഡ്രം' സമ്മാനിച്ച് സുഹൃത്തുക്കള്‍; വിമര്‍ശിച്ച് നെറ്റിസണ്‍സ് (വീഡിയോ)

ലഖ്‌നോ: ഉത്തര്‍പ്രദേശിലെ മീറത്തില്‍ യുവതിയും കാമുകനും ചേര്‍ന്ന് ഭര്‍ത്താവിനെ കൊന്ന് നീലഡ്രമില്‍ അടച്ചതിന് പിന്നാലെ 'നീല ഡ്രം' യുവാക്കള്‍ക്കിടയില്‍ വലിയ ചര്‍ച്ചയായിരിക്കുകയാണ്. അതിനിടെ കഴിഞ്ഞ ദിവസം ഹാമിര്‍പൂരില്‍ നടന്ന ഒരു വിവാഹത്തില്‍ നവദമ്പതികള്‍ക്ക് സുഹൃത്തുക്കള്‍ ഒരു നീല ഡ്രം സമ്മാനമായി നല്‍കുന്നതിന്റെ ദൃശ്യങ്ങള്‍ പുറത്തുവന്നു. ഡ്രം കാണുന്ന വധു ചിരിക്കുന്നത് വീഡിയോവില്‍ കാണാം.
उत्तर प्रदेश के जिला हमीरपुर में शादी के दौरान दोस्तों ने दूल्हा–दुल्हन को "नीला ड्रम" गिफ्ट किया !! pic.twitter.com/QrevkBe34p
— Sachin Gupta (@SachinGuptaUP) April 19, 2025
നിരവധി സോഷ്യല്‍ മീഡിയ ഉപയോക്താക്കള്‍ വീഡിയോയെ വിമര്‍ശിച്ചു. ക്രൂരമായ നടപടിയാണ് സുഹൃത്തുക്കളുടെ ഭാഗത്തുനിന്നുണ്ടായതെന്ന് നിരവധി പേര്‍ പറഞ്ഞു.