ഉത്തര്‍പ്രദേശില്‍ ഭൂചലനം; 5.2 തീവ്രത രേഖപ്പെടുത്തി

Update: 2022-08-20 00:45 GMT
ഉത്തര്‍പ്രദേശില്‍ ഭൂചലനം; 5.2 തീവ്രത രേഖപ്പെടുത്തി

ലഖ്‌നോ: ഉത്തര്‍പ്രദേശിലെ ലഖിംപൂരിന് സമീപം ഭൂചലനം. പുലര്‍ച്ചെ 1:12നാണ് റിക്ടര്‍ സ്‌കെയിലില്‍ 5.2 തീവത്ര രേഖപ്പെടുത്തിയ ഭൂചലനമുണ്ടായത്. ലഖ്‌നോവില്‍ നിന്ന് 139 കിലോമീറ്റര്‍ വടക്കുകിഴക്കായി ബാറായ്ച്ച് പ്രദേശത്താണ് ഭൂചലനത്തിന്റെ പ്രഭവകേന്ദ്രം.

സംഭവത്തില്‍ ആളപായമോ നാഷനഷ്ടമോ ഉള്ളതായി റിപോര്‍ട്ട് ചെയ്യപ്പെട്ടിട്ടില്ല. 82 കിലോമീറ്റര്‍ ചുറ്റളവില്‍ നേരിയ തോതിലെങ്കിലും ഭൂചലനം അനുഭവപ്പെട്ടതായാണ് പ്രാഥമിക വിവരം. രാത്രി വൈകിയുണ്ടായ ഭൂചലനത്തെത്തുടര്‍ന്ന് ആളുകള്‍ പരിഭ്രാന്തരായി വീടുകളില്‍ നിന്ന് പുറത്തിറങ്ങിയതായി റിപോര്‍ട്ടുകളുണ്ട്.

Tags:    

Similar News