കുനിയാന്‍ പോലും മനസ്സില്ല; യോഗയ്‌ക്കെത്തിയ ബിജെപി മന്ത്രി ഷൂ കെട്ടിച്ചത് സര്‍ക്കാര്‍ ഉദ്യോഗസ്ഥനെക്കൊണ്ട്
ലഖ്‌നൗ: കുനിയാന്‍ പോലും മനസ്സിലാതെയാണോ ബിജെപി മന്ത്രി യോഗയ്‌ക്കെത്തിയതെന്ന വിമര്‍ശനവുമായി സോഷ്യല്‍മീഡിയയില്‍ ചര്‍ച്ച. ഉത്തര്‍പ്രദേശിലെ ബിജെപി മന്ത്രി ലക്ഷ്മി നാരായണ്‍ സിങ് സര്‍ക്കാര്‍ ഉദ്യോഗസ്ഥനെ കൊണ്ട് യോഗദിനത്തില്‍ ഷൂ ധരിപ്പിക്കുന്ന വീഡിയോയാണ് സോഷ്യല്‍മീഡിയയിലെ ചര്‍ച്ചകള്‍ക്കാധാരം. ഷാജഹാന്‍പൂരില്‍ നടന്ന യോഗാ ദിന ആഘോഷങ്ങള്‍ക്ക് പങ്കെടുക്കവെയാണ് മന്ത്രി സര്‍ക്കാര്‍ ഉദ്യോഗസ്ഥനെ കൊണ്ട് ഷൂ കെട്ടിച്ചത്. എന്നാല്‍ ന്യായീകരണവുമായി മന്ത്രി തന്നെ പിന്നീട് രംഗത്തെത്തി.