നാടുകടത്തിയവരെ സ്വീകരിച്ചില്ലെന്ന്; മുഴുവന്‍ ദക്ഷിണ സുഡാന്‍കാരുടെയും വിസ റദ്ദാക്കി യുഎസ്

വാഷിങ്ടണ്‍: അനധികൃത കുടിയേറ്റം ആരോപിച്ച് നാടുകടത്തിയവരെ സ്വീകരിക്കാന്‍ ദക്ഷിണ സുഡാന്‍ സര്‍ക്കാര്‍ തയാറാകാത്തതിനെ തുടര്‍ന്ന് ആ രാജ്യത്തുനിന്നുള്ള മുഴുവന്‍ ആളുകളുടെയും വിസ യുഎസ് സര്‍ക്കാര്‍ റദ്ദാക്കി. നിലവിലെ യുഎസ് വിസകളെല്ലാം റദ്ദാക്കിയെന്നും പുതിയ അപേക്ഷകള്‍ നിരസിക്കുമെന്നും യുഎസ് സ്‌റ്റേറ്റ് സെക്രട്ടറി റൂബിയോ വ്യക്തമാക്കി. ദക്ഷിണ സുഡാന്‍ വീണ്ടും സഹകരിച്ചാല്‍ തീരുമാനം പുന:പരിശോധിക്കാന്‍ യുഎസ് തയാറാകുമെന്നും റൂബിയോ വ്യക്തമാക്കി. യുഎസും യൂറോപ്പും ചേര്‍ന്ന് സുഡാനെ പിളര്‍ത്തി 2011ല്‍ രൂപീകരിച്ച രാജ്യമാണ് ദക്ഷിണ സുഡാന്‍. എന്നാല്‍ രണ്ടു വര്‍ഷങ്ങള്‍ക്കുമുന്‍പ് പ്രസിഡന്റ് സാല്‍വ കീറും വൈസ് പ്രസിഡന്റ് റീക്ക് മച്ചാറും തമ്മിലുണ്ടായ ഭിന്നതയുടെ ബാക്കിപത്രമായി രാജ്യം ആഭ്യന്തര കലാപം നേരിടുകയാണ്. ഇതുവരെ നാലുലക്ഷത്തോളം പേര്‍ കൊല്ലപ്പെട്ടിട്ടുണ്ട്.