വാക്‌സിന്‍ മൈത്രി പദ്ധതി: ആഫ്രിക്കന്‍ രാജ്യങ്ങളിലേക്ക് ഇന്ത്യന്‍ നിര്‍മിത വാക്‌സിന്‍ കയറ്റിയയച്ചു

Update: 2021-03-04 09:54 GMT

ന്യൂഡല്‍ഹി: ഘാന, റുവാണ്ട, സെനഗല്‍, ഡെമോക്രാറ്റിക് റിപബ്ലിക് ഓഫ് കോംഗൊ, കോട്ടെ ഡയോവര്‍ തുടങ്ങിയ ആഫ്രിക്കന്‍ രാജ്യങ്ങളിലേക്കുള്ള ഇന്ത്യന്‍ നിര്‍മിത കൊവിഡ് വാക്‌സിന്‍ കണ്‍സൈന്‍മെന്റ് ഇന്ന് പുറപ്പെട്ടു. ഡല്‍ഹി വിമാനത്താവളത്തില്‍ നിന്നാണ് വാക്‌സിന്‍ മൈത്രി പദ്ധതിയുടെ ഭാഗമായി ദരിദ്രരാജ്യങ്ങളിലേക്കുള്ള വാക്‌സിന്‍ വിതരണം ആരംഭിച്ചത്.

വിദേശകാര്യമന്ത്രാലയം വക്താവ് അനുരാജ് ശ്രീവാസ്തവയാണ് ട്വിറ്റര്‍ വഴി ഇക്കാര്യം അറിയിച്ചത്.

വാക്‌സിന്‍ മൈത്രി എന്ന പേരില്‍ ദരിദ്രരാജ്യങ്ങളിലേക്ക് വാക്‌സിന്‍ കയറ്റിയയക്കാനുള്ള ഇന്ത്യയുടെ നീക്കം ആഗോളതലത്തില്‍ തന്നെ ശ്രദ്ധപിടിച്ചുപറ്റിയിരുന്നു.

ഇതേ പദ്ധതിയുടെ പേരില്‍ മറ്റ് അതിര്‍ത്തി രാജ്യങ്ങലിലേക്കും ഇന്ത്യ വാക്‌സിന്‍ കയറ്റിയയച്ചിരുന്നു.

Tags:    

Similar News