മുംബൈ: അന്ധേരിയിലെ വ്യാപാരസമുച്ഛയത്തില്‍ വന്‍ തീപ്പിടിത്തം. ഷോപ്പിങ് ഏരിയയില്‍ പാര്‍പ്പിട, വാണിജ്യപരമായ നിരവധി ബഹുനില കെട്ടിടങ്ങളാണുള്ളത്. കെട്ടിടത്തില്‍ നിന്ന് വലിയ പുക ഉയരുന്നതായി സംഭവസ്ഥലത്തു നിന്നുള്ള ദൃശ്യങ്ങള്‍ കാണിക്കുന്നു. തീ നിയന്ത്രണവിധേയമാക്കാന്‍ അഗ്‌നിശമന സേനാംഗങ്ങള്‍ സ്ഥലത്ത് നിലയുറപ്പിച്ചിട്ടുണ്ട്. പരിക്കുകളൊന്നും ഇതുവരെ റിപോര്‍ട്ട് ചെയ്തിട്ടില്ല.
അന്ധേരി സ്‌പോര്‍ട്‌സ് കോംപ്ലക്‌സിന് പിന്നിലെ ഡിഎന്‍ നഗറില്‍ നിന്ന് വൈകിട്ട് 4.30 ഓടെയാണ് തീപ്പിടിത്തമുണ്ടായത്. തുടര്‍ന്ന് എട്ട് ഫയര്‍ എന്‍ജിനുകളും അഞ്ച് ജംബോ ടാങ്കറുകളും സ്ഥലത്തെത്തി. താല്‍ക്കാലികമായി സ്ഥാപിച്ച അലങ്കാര പന്തലിലാണ് തീപ്പിടിത്തമുണ്ടായത്. തീപ്പിടിത്തത്തിന്റെ കാരണം ഇതുവരെ കണ്ടെത്താനായിട്ടില്ല. സമുച്ഛയത്തിന് ചുറ്റും നിരവധി ബഹുനില കെട്ടിടങ്ങള്‍ ഉള്ളതിനാല്‍ എത്രയും വേഗം തീ നിയന്ത്രണവിധേയമാക്കാന്‍ അഗ്‌നിശമന സേനാംഗങ്ങള്‍ ശ്രമിക്കുകയാണ്.