വി ആര്‍ സുനില്‍കുമാര്‍ നാമനിര്‍ദ്ദേശ പത്രിക നല്‍കി

അസി. റിട്ടേണിംഗ് ഓഫിസറായ മാള ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറി നാസര്‍ ഖാന്‍ മുമ്പാകെയാണ് പത്രിക സമര്‍പ്പിച്ചത്.

Update: 2021-03-17 14:12 GMT

മാള: കൊടുങ്ങല്ലൂര്‍ നിയമ സഭ ഇടതുപക്ഷ സ്ഥാനാര്‍ത്ഥി വി ആര്‍ സുനില്‍കുമാര്‍ നാമനിര്‍ദ്ദേശ പത്രിക നല്‍കി. രാവിലെ പിതാവും മുന്‍ മന്ത്രിയും സിപിഐ നേതാവുമായ വി കെ രാജന്റെ പുല്ലൂറ്റുള്ള സ്മൃതി മണ്ഡപത്തില്‍ പുഷ്പാര്‍ച്ച നടത്തിയാണ് നാമനിര്‍ദ്ദേശ പത്രിക നല്‍കാന്‍ എത്തിയത്. അസി. റിട്ടേണിംഗ് ഓഫിസറായ മാള ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറി നാസര്‍ ഖാന്‍ മുമ്പാകെയാണ് പത്രിക സമര്‍പ്പിച്ചത്.

വലിയപറമ്പ് ജംഗ്ഷനില്‍ നിന്ന് പ്രകടനമായാണ് ബ്ലോക്ക് ഓഫിസിലേക്ക് എത്തിയത്. സിപിഐ ജില്ലാ എക്‌സിക്യൂട്ടീവ് അംഗം കെ വി വസന്തകുമാര്‍, സിപിഎം ഏരിയ സെക്രട്ടറി ടി കെ സന്തോഷ്, എം രാജേഷ് എന്നിവരോടൊപ്പമാണ് പത്രിക നല്‍കിയത്. പ്രകടനത്തില്‍ സിപിഐ മണ്ഡലം സെക്രട്ടറി പി പി സുഭാഷ്, കെ സി വര്‍ഗ്ഗീസ്, ടി കെ ഉണ്ണികൃഷ്ണന്‍, ജോസ് കുരിശിങ്കല്‍ ബ്ലോക്ക് പ്രസിഡന്റ് സന്ധ്യ നൈസണ്‍, മാള ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് സിന്ധു അശോകന്‍, ത്രിതല പഞ്ചായത്ത് അംഗങ്ങള്‍ തുടങ്ങി നിരവധി ഘടക കക്ഷി നേതാക്കള്‍ ഉണ്ടായിരുന്നു.


Tags:    

Similar News