കേരളം കഴിഞ്ഞ അഞ്ചുവര്‍ഷമായി വര്‍ഗീയ കലാപം ഉണ്ടാവാത്ത സ്ഥലമെന്ന് വൃന്ദാ കാരാട്ട്
താനൂര്‍ നിയോജക മണ്ഡലം എല്‍ഡിഎഫ് സ്വതന്ത്ര സ്ഥാനാര്‍ഥി വി അബ്ദുര്‍റഹ്മാന്റെ പ്രചാരണത്തിന്റെ ഭാഗമായി പുത്തന്‍തെരുവില്‍ സംഘടിപ്പിച്ച കുടുംബ സംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു അവര്‍.
താനൂര്‍: കഴിഞ്ഞ അഞ്ചുവര്‍ഷമായി വര്‍ഗീയ കലാപം ഉണ്ടാവാത്ത ഒരു സ്ഥലമാണ് കേരളമെന്ന് സിപിഎം പൊളിറ്റ്ബ്യൂറോ അംഗം വൃന്ദാ കാരാട്ട്. താനൂര്‍ നിയോജക മണ്ഡലം എല്‍ഡിഎഫ് സ്വതന്ത്ര സ്ഥാനാര്‍ഥി വി അബ്ദുര്‍റഹ്മാന്റെ പ്രചാരണത്തിന്റെ ഭാഗമായി പുത്തന്‍തെരുവില്‍ സംഘടിപ്പിച്ച കുടുംബ സംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു അവര്‍.
തിരഞ്ഞെടുപ്പുകളില്‍ വിജയിക്കുന്ന യുഡിഎഫ് അംഗങ്ങള്‍ ബിജെപിക്കും ആര്‍എസ്എസിനുമെതിരേ ഒരക്ഷരം മിണ്ടാന്‍ തയ്യാറാവുന്നില്ലെന്നും വൃന്ദാ കാരാട്ട് കുറ്റപ്പെടുത്തി. എല്‍ഡിഎഫ് മണ്ഡലം കണ്‍വീനര്‍ ഒ സുരേഷ് ബാബു അധ്യക്ഷനായി. പുകസ സംസ്ഥാന കമ്മിറ്റി അംഗം അഡ്വ. രാജേഷ് പുതുക്കാട് പ്രസംഗം പരിഭാഷപ്പെടുത്തി. സിപിഎം ജില്ലാ സെക്രട്ടറിയേറ്റംഗം ഇ ജയന്, താനാളൂര്‍ പഞ്ചായത്ത് പ്രസിഡന്റ് കെ എം മല്ലിക, സീനത്ത് ഇസ്മയില്‍, ഇ സുജ, സിപിഎം ഏരിയാസെക്രട്ടറി കെ ടി ശശി സംസാരിച്ചു.