ആരോഗ്യനില തൃപ്തികരം; വി എസ് അച്യുതാനന്ദന്‍ ആശുപത്രി വിട്ടു

മൂന്നുദിവസം മുന്‍പാണ് കൊവിഡ് ബാധയെ തുടര്‍ന്ന് അദ്ദേഹത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.

Update: 2022-01-24 12:05 GMT

തിരുവനന്തപുരം: കൊവിഡ് ബാധിതനായി ചികിത്സയിലായിരുന്ന മുതിര്‍ന്ന സിപിഎം നേതാവും മുന്‍ മുഖ്യമന്ത്രിയുമായ വി എസ് അച്യുതാനന്ദന്‍ ആശുപത്രി വിട്ടു. ആരോഗ്യനില തൃപ്തികരമെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചു.

മൂന്നുദിവസം മുന്‍പാണ് കൊവിഡ് ബാധയെ തുടര്‍ന്ന് അദ്ദേഹത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. വി എസിനെ പരിചരിക്കാനെത്തുന്ന നഴ്‌സിന് കൊവിഡ് സ്ഥിരീകരിച്ചിരുന്നു. തുടര്‍ന്ന് നടത്തിയ പരിശോധനയില്‍ ആണ് വി എസിനും കൊവിഡ് സ്ഥിരീകരിച്ചത്.

മറ്റ് ആരോഗ്യ പ്രശ്‌നങ്ങള്‍ ഉള്ളതിനാലാണ് വിദഗ്ധ പരിചരണത്തിനായി ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. കുറച്ചുനാളുകളായി പൊതുപരിപാടികള്‍ ഒഴിവാക്കിയും സന്ദര്‍ശകരെ അനുവദിക്കാതേയും കഴിയുകയായിരുന്നു വി എസ്.

Tags:    

Similar News