വഖ്ഫ് ഭേദഗതി ബില്ല്: നിർദ്ദിഷ്ഠ മാറ്റങ്ങൾ കേന്ദ്ര മന്ത്രിസഭായോഗം അംഗീകരിച്ചു

ന്യൂഡൽഹി: വഖ്ഫ് ഭേദഗതി ബില്ലിലെ നിർദ്ദിഷ്ഠ മാറ്റങ്ങൾ കേന്ദ്ര മന്ത്രിസഭ അംഗീകരിച്ചു. സംയുക്ത പാർമെൻ്ററി സമിതി മുന്നോട്ട് വച്ച 14 ഭേദഗതി നിർദേശങ്ങളാണ് ഇന്നത്തെ യോഗം അംഗീകരിച്ചത്.
ഫെബ്രുവരി 13നാണ് സംയുക്ത പാർലമെൻ്ററി കമ്മിറ്റി റിപോർട്ട് സമർപ്പിച്ചത്.പാനലിലെ പ്രതിപക്ഷ എംപിമാർ സമർപ്പിച്ച രേഖയിൽ നിന്ന് വിയോജന കുറിപ്പുകൾ നീക്കം ചെയ്തായിരുന്നു റിപോർട്ട് സമർപ്പിച്ചത്.
പ്രതിപക്ഷം മുന്നോട് വച്ച 44 ഭേദഗതി നിർദ്ദേശങ്ങളും നിരസിക്കപ്പെട്ടു. ബിജെപിയുടെയും സഖ്യകക്ഷികളുടെയും 23 നിർദ്ദേശങ്ങൾ അംഗീകരിക്കുകയും വോട്ടെടുപ്പിന് ശേഷം 14 എണ്ണം അംഗീകരിക്കുകയും ചെയ്തു.
ഇതിനെതിരേ ശക്തമായ പ്രതിഷേധവുമായി പ്രതിപക്ഷം രംഗത്തു വന്നിരുന്നു. പ്രതിപക്ഷത്തിൻ്റെ വാദങ്ങൾ മുഖവിലക്കെടുക്കാതെ തികച്ചും ജനാധിപത്യവിരുദ്ധമായാണ് റിപോർട്ട് സമർപ്പിച്ചത് എന്ന് പ്രതിപക്ഷം പറഞ്ഞു.
ബിജെപിയിൽ നിന്നും സഖ്യകക്ഷികളിൽ നിന്നും 16 എംപിമാരാാണ് ജെപിസിയിൽ ഉണ്ടായിരുന്നത്. പ്രതിപക്ഷത്ത് നിന്ന് 10 പേർ മാത്രമാണ് ഉണ്ടായിരുന്നത്.