
കൊച്ചി : കേന്ദ്രസർക്കാർ കൊണ്ടുവന്ന വഖഫ് ഭേദഗതി നിയമത്തിനെതിരെ ജമാഅത്തെ ഇസ്ലാമി കേരള ഘടകം പ്രതിഷേധ ചത്വരം സംഘടിപ്പിക്കും .നാളെ വൈകിട്ട് 4 30ന് എറണാകുളം കലൂർ സ്റ്റേഡിയത്തിലാണ് പ്രതിഷേധം. അഖിലേന്ത്യ അമീർ സയ്യിദ് സആ ദത്തുല്ലാഹ്ഹുസൈനി , മുഹിബുല്ലഹ് നദ്‌വി (എം.പി ),തോൽ തിരുമാവളൻ ( എം.പി )ഇ ടി മുഹമ്മദ് ബഷീർ ( എം പി ) യുഡിഎഫ് കൺവീനർ എം എം ഹസ്സൻ ജമാഅത്ത് കേരള അമീർ പി മുജീബ്റഹ്മാൻ ,ദക്ഷിണ കേരള ജംഇയ്യത്തുൽ ഉലമ സെക്രട്ടറി തൊടിയൂർ കുഞ്ഞുമുഹമ്മദ് മൗലവി , പ്രഫ: എം കെ സാനു , പ്രഫ: പോൾ തേലക്കാട് ,എം ഐ അബ്ദുൽ അസീസ്, സിപി ജോൺ, എംഎൽഎമാരായ അൻവർ സാദത്ത്, കെ. ബാബു എന്നിവർ പങ്കെടുക്കുമെന്ന് ജമാഅത്തെ ഇസ്ലാമി അസിസ്റ്റൻറ് സെക്രട്ടറി സമദ് കുന്നക്കാവ് ,ജില്ലാ പ്രസിഡണ്ട് ജമാൽ പാനായിക്കുളം, കൊച്ചി സിറ്റി പ്രസിഡണ്ട് ജമാൽ അസ്ഹരി, സെക്രട്ടറി സുഹൈൽ ഹാഷിം, പി.ആർ സെക്രട്ടറി ശക്കീൽ മുഹമ്മദ് എന്നിവർ പറഞ്ഞു.