മുനമ്പത്തേത് വഖ്ഫ് ഭൂമി; കേസില്‍ നിയമപരമായി തന്നെ മുന്നോട്ട് പോകും: എം കെ സക്കീര്‍

Update: 2025-02-11 10:07 GMT
മുനമ്പത്തേത് വഖ്ഫ് ഭൂമി; കേസില്‍ നിയമപരമായി തന്നെ മുന്നോട്ട് പോകും: എം കെ സക്കീര്‍

കോഴിക്കോട്: മുനമ്പത്തേത് വഖ്ഫ് ഭൂമി ആണെന്നതിന് രേഖകളുണ്ടെന്ന് വഖഫ് ബോര്‍ഡ് ചെയര്‍മാന്‍ എം കെ സക്കീര്‍. ഭൂമി ഇഷ്ടദാനമാണെന്ന ഫറൂഖ് കോളജ് വാദം തെറ്റാണെന്നും ഭൂമി കൈയേറിയവരില്‍ നിന്നും തിരിച്ചുപിടിക്കുമെന്നും വഖ്ഫ് ബോര്‍ഡ് പറഞ്ഞു.

'ഫറൂഖ് കോളജ് ഭൂമി വഖ്ഫ് ആണെന്നതിനുള്ള എല്ലാ രേഖകളും കൈയിലുണ്ട്. നിസാര്‍ കമ്മീഷന്‍ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ വഖ്ഫ് ഭൂമിയാണെന്ന് പൂര്‍ണ ബോധ്യമുണ്ട്. അതു കൊണ്ടു തന്നെയാണ് 2019ല്‍ ഭൂമി രജിസ്റ്റര്‍ ചെയ്തത്. അതിറെ നടപടി പ്രകാരമാണ് ഫാറൂഖ് കോളജിന് നോട്ടിസ് അയച്ചതും' എം കെ സക്കീര്‍ പറഞ്ഞു.

കേസില്‍ നിയമപരമായി തന്നെ മുന്നോട്ട് പോകുമെന്നും വഖ്ഫ് ഭൂമിയായതുകൊണ്ടു തന്നെ എല്ലാവരെയും അവിടെ നിന്നു ഒഴിപ്പിക്കുമെന്നും സക്കീര്‍ വ്യക്തമാക്കി.

Tags:    

Similar News