മുനമ്പം വഖ്ഫ് ഭൂമിയില്‍ സര്‍വേ വേണമെന്ന് ഹരജി

Update: 2025-04-12 03:21 GMT

കോഴിക്കോട്: മുനമ്പം വഖ്ഫ് ഭൂമിയില്‍ സമ്പൂര്‍ണ സര്‍വെ വേണമെന്നാവശ്യപ്പെട്ട് കോഴിക്കോട് വഖ്ഫ് ട്രിബ്യൂണലില്‍ ഹരജി. മുഹമ്മദ് സിദ്ദീഖ് സേഠിന്റെ ബന്ധുവായ ഇര്‍ഷാദ് സേഠാണ് ഹരജി നല്‍കിയിരിക്കുന്നത്. വഖ്ഫ് ചെയ്ത ഭൂമിയില്‍ എത്ര ഭൂമി കടലെടുത്തു, ആരൊക്കെ എത്ര ഭൂമി കൈവശം വച്ചിരിക്കുന്നു തുടങ്ങിയ കാര്യങ്ങള്‍ കണ്ടെത്താന്‍ സര്‍വേ നടത്തണമെന്നാണ് ആവശ്യം.