വാട്ടര്‍ അതോറിറ്റിയുടെ പൈപ്പ് പൊട്ടിയിട്ട് ഒരു മാസം: ഐഎന്‍എല്‍ പരാതി നല്‍കി

Update: 2022-01-25 15:22 GMT

തിരൂരങ്ങാടി: നാടുകാണി പരപ്പനങ്ങാടി റോഡ് വികസനവുമായി ബന്ധപ്പെട്ട് തിരൂരങ്ങാടി ചന്തപ്പടിയില്‍ ദിവസങ്ങളായി തകരാറിലായിക്കിടക്കുന്ന വാട്ടര്‍ അതോറിറ്റിയുടെ പൈപ്പ് ലെയ്ന്‍ അറ്റകുറ്റ പണികള്‍ നടത്തുന്നതില്‍ വീഴ്ച വരുത്തുന്നതിനെതിരെ ഐഎന്‍എല്‍ തിരൂരങ്ങാടി ടൗണ്‍ കമ്മിറ്റി ബന്ധപ്പെട്ട വകുപ്പ് മന്ത്രിമാര്‍ക്ക് പരാതി നല്‍കി.

പരാതി സഗൗരവം പരിഗണിച്ച് യുദ്ധകാലടിസ്ഥാനത്തില്‍ പ്രശ്‌നത്തിന് പരിഹാരം കാണുമെന്ന് മന്ത്രിമാരുടെ ഓഫിസില്‍ നിന്ന് അറിയിച്ചതായി ഭാരവാഹികളായ എന്‍ വി അബ്ദുല്‍ അസീസ്, കമറുദ്ധീന്‍ തയ്യില്‍, ഷൈജല്‍ വലിയാട്ട്, റസാക്ക് കാരടന്‍ എന്നിവര്‍ അറിയിച്ചു.

Tags:    

Similar News