മുല്ലപ്പെരിയാറില്‍ ജലനിരപ്പ് 140 അടിയില്‍; തമിഴ്‌നാട് രണ്ടാം മുന്നറിയിപ്പ് നല്‍കി
ഇടുക്കി: മുല്ലപ്പെരിയാറില്‍ ജലനിരപ്പ് 140 അടിയിലെത്തി. ഇതോടെ തമിഴ്‌നാട് രണ്ടാം മുന്നറിയിപ്പ് നല്‍കി. തമിഴ്‌നാട് കൊണ്ടുപോവുന്ന ജലത്തിന്റെ അളവ് കുറച്ചതാണ് ജലനിരപ്പുയരാന്‍ കാരണം. 600 ഘനയടിയാണ് തമിഴ്‌നാട് ഇപ്പോള്‍ കൊണ്ടുപോവുന്ന വെള്ളത്തിന്റെ അളവ്. ഡാമിന്റെ വൃഷ്ടി പ്രദേശത്ത് മഴ തുടരുന്നുണ്ട്. 4000 ഘനയടി വെള്ളമാണ് അണക്കെട്ടിലേക്ക് ഒഴുകിയെത്തുന്നത്. നിലവില്‍ റൂള്‍കര്‍വ് ഇല്ലാത്തതിനാല്‍ പരമാവധി സംഭരണശേഷിയായ 142 അടി വരെ വെള്ളം സംഭരിക്കുകയാണ് തമിഴ്‌നാടിന്റെ ലക്ഷ്യം.നവംബര്‍ ഒമ്പതിന് തമിഴ്‌നാട് ആദ്യ മുന്നറിയിപ്പ് നല്‍കിയിരുന്നു. 142 അടിയെത്തിയാല്‍ ഡാം തുറക്കേണ്ടിവരും.