തിരുവനന്തപുരം നഗരത്തില്‍ ശനിയാഴ്ച ജലവിതരണം മുടങ്ങും

അരുവിക്കരയിലെ 86 എംഎല്‍ഡി ജല ശുദ്ധീകരണ ശാലയുടെ പ്രവര്‍ത്തനം 19ന് രാവിലെ 9 മണി മുതല്‍ രാത്രി 11 മണി വരെ പൂര്‍ണമായും നിര്‍ത്തി വെക്കും.

Update: 2020-12-16 14:54 GMT

തിരുവനന്തപുരം: തിരുവനന്തപുരം നഗരത്തില്‍ ശനിയാഴ്ച ജലവിതരണം മുടങ്ങുമെന്ന് വാട്ടര്‍ അഥോറിറ്റി അറിയിച്ചു. അരുവിക്കരയില്‍ വാട്ടര്‍ അതോറിറ്റി നിര്‍മ്മാണം പൂര്‍ത്തീകരിച്ചു വരുന്ന 75എം എല്‍ ഡി ജല ശുദ്ധീകരണ ശാലയില്‍ നിന്നുള്ള ജലം നഗരത്തിലെ പ്രധാന ജലവിതരണ പൈപ്പിലേക്ക് ലഭ്യമാക്കുന്നതിന് വേണ്ടിയുള്ള ബന്ധപ്പെടുത്തല്‍ പ്രവൃത്തികള്‍ കാരണമാണ് ഇത്. അരുവിക്കരയിലെ 86 എംഎല്‍ഡി ജല ശുദ്ധീകരണ ശാലയുടെ പ്രവര്‍ത്തനം 19ന് രാവിലെ 9 മണി മുതല്‍ രാത്രി 11 മണി വരെ പൂര്‍ണമായും നിര്‍ത്തി വെക്കും. വാട്ടര്‍ അതോറിറ്റിയുടെ പേരൂര്‍ക്കട, കവടിയാര്‍, പോങ്ങുമ്മൂട്, കഴക്കൂട്ടം സെക്ഷനുകളുടെ പരിധിയില്‍ വരുന്ന വഴയില, ഇന്ദിരാനഗര്‍, പേരൂര്‍ക്കട, ഊളമ്പാറ, ഹിന്ദുസ്ഥാന്‍ ലാറ്റക്‌സ് ഫാക്ടറിയും പരിസരങ്ങളും, മെന്റല്‍ ഹോസ്പിറ്റല്‍, സ്വാമി നഗര്‍, സൂര്യ നഗര്‍, പൈപ്പിന്‍മൂട്, ജവഹര്‍ നഗര്‍, ഗോള്‍സ് ലിങ്ക്‌സ്, കവടിയാര്‍, ദേവസ്വം ബോര്‍ഡ് ജംഗ്ഷന്‍, ക്ലിഫ് ഹൗസ്, നന്ദന്‍കോട്, കുറവന്‍കോണം, ചാരച്ചിറ, പ്ലാമൂട്, പട്ടം, കേശവദാസപുരം, ഗൗരീശപട്ടം, പരുത്തിപ്പാറ,മുട്ടട, അമ്പലമുക്ക്, ചൂഴമ്പാല, മുക്കോല, നാലാഞ്ചിറ, മണ്ണന്തല, ശ്രീകാര്യം, എന്‍ജിനീയറിങ് കോളേജ്, ഗാന്ധിപുരം, ചെമ്പഴന്തി, പൗഡിക്കോണം, കേരളാദിത്യപുരം, മണ്‍വിള, മണക്കുന്ന്, അലത്തറ, ചെറുവയ്ക്കല്‍, ഞാണ്ടൂര്‍ക്കോണം, തൃപ്പാദപുരം, ചെങ്കോട്ടുകോണം, കഴക്കൂട്ടം, ടെക്‌നോപാര്‍ക്ക്, സി ആര്‍ പി എഫ് ക്യാമ്പ്, പള്ളിപ്പുറം,പൊട്ടക്കുഴി, മുറിഞ്ഞപാലം, കുമാരപുരം, മെഡിക്കല്‍ കോളേജ് ഹോസ്പിറ്റല്‍ പരിസരങ്ങള്‍, ആര്‍സിസി, ശ്രീചിത്ര ക്വര്‍ട്ടേഴ്‌സ്, പുലയനാര്‍കോട്ട ആശുപത്രി, കുമാരപുരം, കണ്ണമ്മൂല, മുള്ളൂര്‍, പ്രശാന്ത് നഗര്‍ പോങ്ങുമ്മൂട് എന്നിവിടങ്ങളില്‍ ജല വിതരണം പൂര്‍ണമായും മുടങ്ങും. തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ഹോസ്പിറ്റലിലേക്ക് ബദല്‍ സംവിധാനം ഏര്‍പ്പെടുത്തുന്നതിനാല്‍ പാളയം, പാറ്റൂര്‍ വാട്ടര്‍ അതോറിറ്റി സെക്ഷന്‍ പരിധിയില്‍ വരുന്ന കരിക്കകം, കുമാരപുരം, ഞെട്ടിക്കുന്ന് ചെന്നിലോട്, ദളവാ കുന്ന്, പൂന്തി റോഡ്, വെണ്‍പാലവട്ടം, ആനയറ റോഡ്, ദക്ഷിണ മേഖലാ വായുസേനാ ആസ്ഥാനം, വേളി വെട്ടുകാട്, ശംഖുമുഖം ബാര്‍ട്ടണ്‍ഹില്‍, വരമ്പശേരി, വഴുതക്കാട്, ഇടപ്പഴഞ്ഞി എന്നീ സ്ഥലങ്ങളില്‍ ജലവിതരണം ഭാഗികമായിരിക്കും. താഴ്ന്ന പ്രദേശങ്ങളില്‍ ഞായറാഴ്ച രാവിലെയോടെയും ഉയര്‍ന്ന പ്രദേശങ്ങളില്‍ ഞായറാഴ്ച രാത്രിയോടെയും ആണ് ജലവിതരണം പുനരാരംഭിക്കുക.




Tags:    

Similar News