വയനാട് കലക്ടറുടെ പതിവ് വാര്‍ത്താ സമ്മേളനം നിര്‍ത്തി; ഇന്‍ഫര്‍മേഷന്‍ ഓഫിസ് പ്രവര്‍ത്തനത്തിനും ക്രമീകരണം
വയനാട്ടില്‍കൂടുതല്‍ കൊവിഡ് രോഗികള്‍ ഉണ്ടാവുന്ന സാഹചര്യത്തില്‍ പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായാണ് സമ്പര്‍ക്കം ഒഴിവാക്കുന്നതിന് വാര്‍ത്താസമ്മേളനം താല്‍ക്കാലികമായി നിര്‍ത്തി വെച്ചത്.
കല്‍പ്പറ്റ: വയനാട് ജില്ലാ കലക്ടര്‍ ഡോ. അദീല അബ്ദുല്ലയുടെ പതിവ് വാര്‍ത്താസമ്മേളനം നിര്‍ത്തി. വയനാട്ടില്‍കൂടുതല്‍ കൊവിഡ് രോഗികള്‍ ഉണ്ടാവുന്ന സാഹചര്യത്തില്‍ പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായാണ് സമ്പര്‍ക്കം ഒഴിവാക്കുന്നതിന് വാര്‍ത്താസമ്മേളനം താല്‍ക്കാലികമായി നിര്‍ത്തി വെച്ചത്. ഇനി മുതല്‍ ജില്ലാ ഭരണകൂടത്തിന്റെ അറിയിപ്പുകള്‍ വാര്‍ത്താക്കുറിപ്പുകളായി മാധ്യമങ്ങള്‍ക്ക് നല്‍കും. ഇതിനിടെ ചില രാഷ്ട്രീയ വിവാദങ്ങളും ഉണ്ടായിരുന്നു. കലക്ടറേറ്റിലെ യോഗങ്ങള്‍ക്കും ചില നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്.