കോഴിക്കോട്: നഗരത്തില്‍ 50 ലക്ഷം രൂപയുടെ എംഡിഎംഎയുമായി പിടിയിലായത് വയനാട് സ്വദേശിയായ ഇസ്മയില്‍ . ഡല്‍ഹിയില്‍നിന്ന് ട്രെയിന്‍വഴി 981 ഗ്രാം എംഡിഎംഎ കടത്തിക്കൊണ്ടുവന്ന ഇയാളെ എക്‌സൈസ് ആന്റി നാര്‍ക്കോട്ടിക് സ്‌പെഷ്യല്‍ സ്‌കോഡാണ് വലയിലാക്കിയത്.
ദിവസങ്ങള്‍ക്ക് മുമ്പ് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ വ്യാഴാഴ്ച പുലര്‍ച്ചെയോടെ കോഴിക്കോട് റെയില്‍വേ സ്‌റ്റേഷനിലായിരുന്നു എക്‌സൈസ് സംഘത്തിന്റെ പരിശോധന. ഇസ്മയിലിനു പിന്നില്‍ വലിയൊരു സംഘം ഉണ്ടെന്ന് സംശയിക്കുന്നതായും പ്രതിയേക്കുറിച്ച് കൂടുതല്‍ വിവരം ലഭിച്ചെന്നും എക്‌സൈസ് സ്‌പെഷ്യല്‍ സ്‌ക്വാഡ് സിഐ ഗിരീഷ് കുമാര്‍ പറഞ്ഞു.
പത്താം ക്ലാസ് യോഗ്യതയുള്ള പ്രതി, സ്‌കൂള്‍ കാലം മുതല്‍ ലഹരിയ്ക്ക് അടിമയായിരുന്നു. തുടര്‍ന്നാണ് വലിയ രീതിയിലുളള വില്‍പനയിലേക്ക് തിരിഞ്ഞത്. സംഭവവുമായി ബന്ധപ്പെട്ട് അന്വേഷണം ഊര്‍ജിതമാക്കാനാണ് എക്‌സൈസിന്റെ തീരുമാനം