പിഎസ്‌സിയുടെ പ്രവര്‍ത്തനങ്ങളെ കൊവിഡ് ബാധിച്ചിട്ടില്ല; റാങ്ക് ലിസ്റ്റുകളുടെ കാലാവധി നീട്ടാന്‍ പിഎസ്‌സിക്ക് കഴിയില്ലെന്നും ചെയര്‍മാന്‍ എംകെ സക്കീര്‍

2020 ഫെബ്രുവരി മുതല്‍ 30000 അഡൈ്വസ് മെമ്മോ അയക്കാന്‍ കഴിഞ്ഞു. 1500 പേര്‍ക്ക് ഇനിയും അഡൈ്വസ് മെമ്മോ അയക്കാനുണ്ടെന്നും അദ്ദേഹം പറഞ്ഞു. പോലിസ് റാങ്ക് ലിസ്റ്റുകളുടെ കാലാവധി ഒരു വര്‍ഷമാണ്. അത് നീട്ടാനാകില്ലെന്നും എംകെ സക്കീര്‍

Update: 2021-08-04 11:56 GMT

തിരുവനന്തപുരം: കഴിഞ്ഞ ഒന്നര വര്‍ഷമായി കൊവിഡ് എല്ലാമേഖലകളെയും ബാധിച്ചെങ്കിലും പിഎസ്‌സിയുടെ പ്രവര്‍ത്തനങ്ങളെ കാര്യമായി ബാധിച്ചിട്ടില്ലെന്ന് ചെയര്‍മാന്‍ എംകെ സക്കീര്‍. അതുകൊണ്ടാണ് 2020 ഫെബ്രുവരി മുതല്‍ 30000 അഡൈ്വസ് മെമ്മോ അയക്കാന്‍ കഴിഞ്ഞത്. ഇനിയും 1500 പേര്‍ക്ക് ഇനി അഡൈ്വസ് മെമ്മോ അയക്കാനുണ്ടെന്നും അദ്ദേഹം വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.

ഒഴിവുകള്‍ ഈ സോഫ്റ്റ് വെയര്‍ വഴിയോ, മെയില്‍ വഴിയോ, ഫിസിക്കലായോ അറിയാക്കാന്‍ സംവിധാനമുണ്ടായിരുന്നു. അതുകൊണ്ട് ഒഴിവുകള്‍ റിപോര്‍ട്ട് ചെയ്യുന്നതിനുസരിച്ച് അഡൈ്വസ് മെമ്മോ അയക്കാന്‍ കഴിയിഞ്ഞിട്ടുണ്ട്. നിയമന നിരോധനമോ, കാലതമസമോ ഈ കാലളവില്‍ ഉണ്ടായിട്ടില്ല.

റാങ്ക് ലിസ്റ്റുകളുടെ കാലാവധി പിഎസ്‌സിക്ക് നീട്ടാനാവില്ല. പോലിസ് റാങ്ക് ലിസ്റ്റുകളുടെ കാലാവധി ഒരു വര്‍ഷമാണ്. അത് നീട്ടാനാകില്ല. മറ്റു ലിസ്റ്റുകളുടെ കാലാവധി മൂന്ന് വര്‍ഷമാണെന്നും എംകെ സക്കീര്‍ മാധ്യമങ്ങളോട് പറഞ്ഞു.

എല്‍ഡി ക്ലര്‍ക് സിലബസ് പിഎസ്‌സി വെബ് സൈറ്റില്‍ പ്രസിദ്ധീകരിച്ചിട്ടുണ്ടെന്നും പിഎസ് സി ചെയര്‍മാന്‍ അറിയിച്ചു.

493 പിഎസ്‌സി റാങ്ക് ലിസ്റ്റുകളുടെ കാവാവധി ഇന്ന് അവസാനിക്കും. ഈ പശ്ചാത്തലത്തില്‍ കൂടിയാണ് പിഎസ് സി വാര്‍ത്താസമ്മേളനം നടത്തിയത്.


Tags:    

Similar News