റോഹിന്‍ഗ്യരുടെ ഗോത്രമേതാണ്?; മമതയുടെ ഗോത്രകാര്‍ഡിനെതിരേ കേന്ദ്ര മന്ത്രി ഗിരിരാജ് സിങ്
ന്യൂഡല്‍ഹി: നന്ദിഗ്രാമിലെ തിരഞ്ഞെടുപ്പ് റാലിയില്‍ ഗോത്രകാര്‍ഡ് ഇറക്കി വോട്ട് പിടിക്കാന്‍ ശ്രമിച്ച മമതയ്ക്ക് മറുപടി പറഞ്ഞ് കേന്ദ്ര മന്ത്രി ഗിരിരാജ് സിങിന്റെ ട്വീറ്റ്. ബംഗാളില്‍ നുഴഞ്ഞുകയറിയ റോഗിന്‍ഗ്യരുടെ ഗോത്രമേതാണെന്നായിരുന്നു ഗിരിരീജ് സിങ് ചോദിച്ചത്.
മമതയ്ക്ക് തോറ്റുപോകുമെന്ന് പേടിയാണ്. അതുകൊണ്ടാണ് അവര്‍ ഗോത്രകാര്‍ഡ് ഉപയോഗിക്കുന്നത്. അവര്‍ സുവേന്ദ്ര അധികാരിയ്ക്കും മറ്റ് ബിജെപി സ്ഥാനാര്‍ത്ഥികള്‍ക്കുമെതിരേ ആക്രമണം നടത്തുന്നു. ചിലപ്പോള്‍ അവര്‍ തിരഞ്ഞെടുപ്പ് കമ്മീഷനെപ്പോലും ചീത്തപറയുന്നു''-ഗിരിരാജ് സിങ് എന്‍ഐയോട് പറഞ്ഞു.
മമതയ്‌ക്കെതിരേ ഗിരിരാജ് സിങ് ട്വീറ്റും ചെയ്തു. ''മമതാ ദീദി, ഇനി നുഴഞ്ഞുകയറ്റക്കാരായ റോഹിന്‍ഗ്യരുടെ ഗോത്രമേതാണെന്ന് കണ്ടെത്തേണ്ട സമയമാണ്. അത് ശാന്തില്യ ഗോത്രം തന്നെയാണോ? വോട്ടിനുവേണ്ടി റോഹിന്‍ഗ്യരെ കുടിയിരുത്തിയ, ദുര്‍ഗ പൂജയെയും കാളി പൂജയെയും പരിഹസിച്ച ഹിന്ദുക്കളെ അപമാനിച്ച മമത തോല്‍വിഭീതിയില്‍ ഇപ്പോള്‍ ഗോത്രവുമായി ഇറങ്ങിയിരിക്കുകയാണ്. ശന്തില്യ ഗോത്രം സനാതനമാണ് രാജ്യത്തിന്റെതാണ്. വോട്ട് കിട്ടാനല്ല.''- ഗിരിരാജ് ട്വീറ്റ് ചെയ്തു.
നന്ദിഗ്രാമില്‍ ഒരു തിരഞ്ഞെടുപ്പ് റാലിയില്‍ പങ്കെടുത്ത് സംസാരിക്കുന്നതിനിടയിലാണ് മമത തന്റെ ഗോത്രം വെളിപ്പെടുത്തിയത്.
''തിരഞ്ഞെടുപ്പ് ക്യാംപയിന്റെ ഭാഗമായി ഒരു ക്ഷേത്രത്തില്‍ പോയപ്പോള്‍ പുരോഹിതന്‍ എന്നോട് എന്റെ ഗോത്രനാമം ചോദിച്ചു. അമ്മ, മാതൃഭൂമി, ജനം എന്ന് ഞാന്‍ മറുപടി പറഞ്ഞു. ത്രിപുരയിലെ ത്രിപുരേശ്വരി ക്ഷേത്രത്തിലെ പുരോഹിതനും ഇതേ ചോദ്യം ചോദിച്ചു. അതേ മറുപടി പറഞ്ഞു. ഞാന്‍ യഥാര്‍ത്ഥത്തില്‍ ശാന്തില്യ ഗോത്രക്കാരിയാണ്'' മതത ബാനര്‍ജി റാലിയില്‍ സംസാരിക്കുന്നതിനിടയില്‍ പറഞ്ഞു.
ഭാഗവതപുരാണമനുസരിച്ച് ശാന്തില്യ ഗോത്തരം പ്രമുഖമായ എട്ട് ഗോത്രങ്ങളിലൊന്നാണ്. ശാന്തില്യ എന്ന പ്രമുഖ ഋഷിയില്‍ നിന്നാണ് ആ ഗോത്രം ഉദ്ഭവിച്ചത്. ബന്ദോപാധ്യായ, ബാനര്‍ജി, താക്കൂര്‍, മൈറ്റി, ബറ്റബ്യാല്‍, മന്ന, കുഷാരി, ബാര്‍ത്തകൂര്‍, ബോര്‍ത്താകൂര്‍ എന്നിവ ശാന്തില്യ ഗോത്രക്കാരാണ്.
ഏപ്രില്‍ ഒന്നിന് മമത മല്‍സരിക്കുന്ന നന്ദിഗ്രാമില്‍ തിരഞ്ഞെടുപ്പ് നടക്കുന്നുണ്ട്. ബിജെപിയുടെ സുവേന്ദു അധികാരിയാണ് എതിരാളി. മമതാ മന്ത്രിസഭയുടെ ഭാഗമായിരുന്ന അധികാരി ഈ അടുത്തകാലത്താണ് തൃണമൂല്‍ വിട്ട് ബിജെപിയിലെത്തിയത്.
സാധാരണ ഭാബനിപൂരില്‍ നിന്ന് ജനവിധി തേടുന്ന മമത ഇതാദ്യമാണ് നന്ദിഗ്രാമില്‍ മല്‍സരിക്കുന്നത്. മമതയുടെ രണ്ടാംവരവ് സാധ്യമായതിനുപിന്നില്‍ നന്ദിഗ്രാം സമരത്തിന് വലിയ പങ്കുണ്ട്.
മീനാക്ഷ്മി മുഖര്‍ജിയാണ് ഇടത് സ്ഥാനാര്‍ത്ഥി. ഡിവൈഎഫ്‌ഐ സംസ്ഥാന പ്രസിഡന്റാണ് മീനാക്ഷി.
31 സീറ്റിലേക്കുള്ള തിരഞ്ഞെടുപ്പ് ഏപ്രില്‍ 6നു നടക്കും. ആകെ എട്ട് ഘട്ടങ്ങളായാണ് ബംഗാളില്‍ തിരഞ്ഞെടുപ്പ് നടക്കുന്നത്.