ലഹരി മാഫിയക്കെതിരേ വാട്‌സാപ്പ് ഗ്രൂപ്പുണ്ടാക്കി; യുവാവിന് നാലംഗസംഘത്തിന്റെ മര്‍ദ്ദനം

കൊച്ചി: ലഹരി മാഫിയക്കെതിരേ വാട്‌സാപ്പ് ഗ്രൂപ്പുണ്ടാക്കി പ്രചാരണം നടത്തിയയാളെ ആക്രമിച്ച് നാലംഗസംഘം. കുട്ടമശ്ശേരി സ്വദേശി സുഭാഷിന് നേരെയാണ് അക്രമണം ഉണ്ടായത്. കാറിലെത്തിയ നാലു പോര്‍ ചേര്‍ന്ന് ഇയാളെ ആക്രമിക്കുകയായിരുന്നു. ആക്രമണത്തില്‍ പരിക്കേറ്റ സുഭാഷിനെ ആശുപത്രിയില്‍ പ്രവശിപ്പിച്ചു.
കഴിഞ്ഞ ദിവസമാണ് സുഭാഷ് ലഹരിക്കെതിരേ വാട്‌സാപ്പില്‍ ഗ്രൂപ്പുണ്ടാക്കിയത്. തുടര്‍ന്ന് സുഭാഷ് ലഹരിക്കെതിരേ ഒരു പോസ്‌ററും ഷെയര്‍ ചെയ്തു. പിന്നാലെ സുഭാഷിന് നേരെ ഭീഷണിയുണ്ടായി. പിന്നീട് കാറിലെത്തിയ സംഘം ആക്രമിക്കുകയായിരുന്നു. സംഭവത്തില്‍ പോലിസ് അന്വേഷണം തുടങ്ങി.