ഇസ്രായേൽ സൈന്യം വെസ്റ്റ് ബാങ്കിലെ അഭയാർഥി കാംപുകൾ ഉന്നമിടുന്നത് എന്തുകൊണ്ട്?

Update: 2025-02-12 07:02 GMT
ഇസ്രായേൽ സൈന്യം വെസ്റ്റ് ബാങ്കിലെ അഭയാർഥി കാംപുകൾ ഉന്നമിടുന്നത് എന്തുകൊണ്ട്?

ഗസാ സിറ്റി: ഗസയിൽ ഒന്നേകാൽ വർഷം നീണ്ടുനിന്ന അധിനിവേശ ആക്രമണത്തിനിടെ ഇസ്രായേൽ സൈന്യം നിരവധി അഭയാർഥി കാംപുകളാണ് ബോംബിട്ടു തകർത്തത്. പതിനായിരക്കണക്കിന് സ്ത്രീകളും കുഞ്ഞുങ്ങളുമാണ് സയണിസ്റ്റ് സൈന്യത്തിൻ്റെ കണ്ണിൽ ചോരയില്ലാത്ത കൂട്ടക്കുരുതിക്ക് ഇരയായത്.

എന്തിനായിരുന്നു ഇസ്രായേൽ സൈന്യം വെസ്റ്റ് ബാങ്കിലെ അഭയാർഥി കാംപുകൾ ബോംബ് ചെയ്ത് നിരപരാധികളെ കൊന്നൊടുക്കിയത്?

റാമല്ലയിലെ അറബ് അമേരിക്കൻ യൂണിവേഴ്സിറ്റിയിലെ അംജദ് അബുൽ ഇസ്സ് പറയുന്നത് ഇങ്ങനെയാണ്: "അധിനിവേശ വെസ്റ്റ് ബാങ്കിലെ എല്ലാ അഭയാർഥി കാംപുകളുടെയും നിയന്ത്രണം ഏറ്റെടുക്കാനുള്ള ഉദ്ദേശ്യമായിരുന്നു ഇസ്രായേലിന്. 2003ന് ശേഷമുള്ള ഏറ്റവും വലിയ സൈനിക ഓപറേഷനായിരുന്നു ഇത്. 2023 ഒക്ടോബർ 7നു ശേഷം അവർ ഇത്തരം ഓപറേഷനുകൾ ആസൂത്രണം ചെയ്യുകയായിരുന്നു.''

"അനേകം സൈനികരെയും കനത്ത ആയുധ സന്നാഹവും കവചിത വാഹനങ്ങളും ദിവസങ്ങൾക്കുള്ളിൽ വിന്യസിപ്പിച്ചു നടത്തിയ സൈനിക നീക്കം സൂചിപ്പിക്കുന്നത് വെസ്റ്റ് ബാങ്കിൻ്റെ നിയന്ത്രണം കൈക്കലാക്കാനുള്ള വിശാല തന്ത്രത്തിൻ്റെ ഭാഗമാണ് ഇതെന്നാണ്.22ലധികം ഫലസ്തീൻ അഭയാർഥി കാംപുകളാണ് വെസ്റ്റ് ബാങ്കിലുള്ളത്. ഈ കാംപുകൾ അധിനിവേശ വെസ്റ്റ് ബാങ്കിലെ ഫലസ്തീനിയൻ ചെറുത്തുനിൽപ്പിൻ്റെ പ്രധാന ഹബ് ആയാണ് ഇസ്രായേൽ കരുതുന്നത്" -അൽ ഇസ്സ് പറഞ്ഞു.

ഇസ്രായേലി സൈനിക ഉദ്യോഗസ്ഥർ പറയുന്നത് റാമല്ല പോലുള്ള നഗരങ്ങളിലേക്ക് ചെറുത്തുനിൽപ്പ് മുന്നേറ്റങ്ങൾ വ്യാപിക്കുന്നത് തടയാനാണ് അഭയാർഥി കാംപുകളെ ലക്ഷ്യമിടുന്നത് എന്നാണ്. എന്നാൽ, ഇസ്രായേലിൻ്റെ ശ്രദ്ധാകേന്ദ്രമായ ഇത്തരം അഭയാർഥി കാംപുകൾ ഫലസ്തീൻ ചരിത്രത്തിലും പോരാട്ടത്തിലും അതിപ്രധാന പങ്കാണ് വഹിച്ചിട്ടുള്ളത് എന്ന് എല്ലാവർക്കുമറിയാമെന്നും അംജദ് പറഞ്ഞു.

അതേ സമയം, ഫലസ്തീനിയൻ അഭയാർഥികൾക്കായുള്ള യുഎൻ ഏജൻസി പറയുന്നത് അധിനിവേശ വെസ്റ്റ് ബാങ്കിൻ്റെ വടക്കൻ പ്രദേശത്തു നിന്ന് ബലം പ്രയോഗിച്ച് ഫലസ്തീനികളെ ആട്ടിപ്പായിക്കുന്നത് അപകടകരമായ തോതിൽ വർധിച്ചു വരുന്നുവെന്നാണ്. ജനുവരിക്കു ശേഷം 40,000 പേരെയെങ്കിലും ബലപ്രയോഗത്തിലൂടെ കുടിയൊഴിപ്പിച്ചിട്ടുണ്ട്. ജെനിൻ സിറ്റിയിൽ വ്യാപകമായ റെയ്ഡുകളും അറസ്റ്റുകളും തുടരുകയാണ്. ഹെബ്രോൺ സിറ്റിക്കടുത്ത പ്രദേശത്ത് ഒരു ഡസൻ വീടുകളെങ്കിലും പൊളിച്ചു കളഞ്ഞിട്ടുണ്ട്.

Tags:    

Similar News