കല്‍പ്പറ്റ: സുല്‍ത്താന്‍ ബത്തേരിയില്‍ ദിവസങ്ങളായി ഭീതിപരത്തിയ ആളെക്കൊല്ലി കാട്ടാനയെ മയക്കുവെടിവച്ച് പിടികൂടി. ഉടന്‍ മുത്തങ്ങയിലെ ആനപന്തിയിലേക്ക് മാറ്റും. കുപ്പാടി വനമേഖലയില്‍ വച്ചാണ് മയക്കുവെടി വച്ചത്. വയനാട് ആര്‍ആര്‍ടി സംഘവും ചീഫ് വെറ്റിനറി സര്‍ജന്‍ അരുണ്‍ സക്കറിയയുടെ നേതൃത്വത്തിലുള്ള മെഡിക്കല്‍ സംഘവുമാണ് നടപടികള്‍ക്ക് നേതൃത്വം നല്‍കുന്നത്. 45 മിനിറ്റ് സമയം മാത്രമാണ് ആന വനംവകുപ്പിന്റെ നിയന്ത്രണത്തിലുണ്ടാവുക.
ആനയെ മുത്തങ്ങയിലേക്ക് കൊണ്ടുപോകാനുള്ള നടപടിക്രമങ്ങള്‍ പുരോഗമിക്കുകയാണ്. കഴിഞ്ഞദിവസം സുല്‍ത്താന്‍ ബത്തേരിയിലെ ടൗണില്‍ ഇറങ്ങിയ ആന ഒരാളെ ആക്രമിക്കാന്‍ ശ്രമിച്ചെങ്കിലും തലനാഴിരയ്ക്ക് രക്ഷപ്പെടുകയായിരുന്നു. നേരത്തെ തമിഴ്‌നാട്ടിലെ ഗൂഡല്ലൂരില്‍ രണ്ട് പേരെ കൊലപ്പെടുത്തിയ ആന അമ്പതിലധികം വീടുകളും തകര്‍ത്തിരുന്നു.