കൊല്ലം അച്ചന്‍കോവിലില്‍ യുവാവിനെ കാട്ടാന ചവിട്ടിക്കൊന്നു

Update: 2022-08-29 06:42 GMT

കൊല്ലം: അച്ചന്‍കോവില്‍ ചെമ്പനരുവിയില്‍ യുവാവിനെ കാട്ടാന ചവിട്ടിക്കൊന്നു. മണ്ണാറപ്പാറ ഫോറസ്റ്റ് ഡിവിഷന്‍ പരിധിയിലാണ് സംഭവം. മരിച്ചയാളെ തിരിച്ചറിഞ്ഞിട്ടില്ല. പ്രദേശത്ത് താമസിക്കുന്നയാളല്ല മരിച്ചതെന്നാണ് പ്രാഥമിക വിവരം.

മാനസികാസ്വാസ്ഥ്യമുള്ള ഒരാള്‍ തുണിക്കെട്ടുമായി അതുവഴി നടന്നുപോവുന്നത് കണ്ടിരുന്നതായി പ്രദേശവാസികള്‍ പറയുന്നു. കൊലവിളി നടത്തിയ ആന പ്രദേശത്ത് ഭീകരാന്തരീക്ഷം സൃഷ്ടിച്ചാണ് മടങ്ങിയത്.

Tags:    

Similar News