തൃശൂര്‍: മലക്കപ്പാറയില്‍ തോട്ടം തൊഴിലാളിയുടെ വീട് കാട്ടാന തകര്‍ത്തു. വ്യാഴാഴ്ച അര്‍ധരാത്രിയോടെയാണ് സംഭവം. ആക്രമണത്തില്‍ വീടിന്റെ പിന്‍വശത്തെ വാതില്‍ പൂര്‍ണമായും തകര്‍ന്നു. വീടിനകത്ത് സൂക്ഷിച്ച ഡ്രമ്മില്‍ നിന്ന് വെള്ളം കുടിച്ച ശേഷമാണ് ആന മടങ്ങിയത്.
സന്ധ്യയ്ക്ക് തോട്ടത്തിലിറങ്ങിയപ്പോള്‍ പ്രദേശവാസികള്‍ ഓടിച്ചുവിട്ട കാട്ടാന രാത്രിയില്‍ വീണ്ടുമെത്തുകയായിരുന്നെന്ന് നാട്ടുകാര്‍ പറഞ്ഞു. നാളുകളായി കാട്ടാന ഭീഷണി തുടരുന്ന പ്രദേശമാണിത്. തോട്ടത്തിലെ ലയങ്ങളും കാട്ടാന ഭീഷണിയിലാണ്