പാലക്കാട്: ധോണിയിലെ പിടി സെവന്‍ എന്ന കാട്ടാനയെ പിടികൂടുന്നതിനായുളള ദൗത്യസംഘം ഇന്ന് പാലക്കാട്ടെത്തും. ബുധനാഴ്ച വൈകീട്ടോടെ വയനാട്ടില്‍ നിന്ന് പാലക്കാട് എത്തുന്ന സംഘം ആനക്കൂടിന്റെ നിര്‍മാണം പൂര്‍ത്തിയാക്കും. അടുത്ത സംഘം കൂടി എത്തിയ ശേഷമാവും മയക്കുവെടിവയ്ക്കുന്ന നടപടിയിലേക്ക് കടക്കുക.
വയനാടിനെ ആശങ്കയിലാക്കിയ പിഎം2- വിനെ പിടികൂടാന്‍ ദൗത്യസംഘം മടങ്ങിയതിനാലാണ് പിടി സെവനെ മയക്കുവെടി വയ്ക്കുന്ന നടപടികള്‍ വൈകിയത്. അതിനിടെ, ചൊവ്വാഴ്ച ജനവാസമേഖലയിലെത്തിയ ആനക്കൂട്ടത്തില്‍ പിടി സെവനുമുണ്ടായിരുന്നെന്ന് വനംവകുപ്പ് സ്ഥിരീകരിച്ചു. വനബീറ്റിലേക്ക് പ്രവേശിച്ച പിടി സെവനെ വനംവകുപ്പ് സസൂക്ഷ്മം നിരീക്ഷിക്കുന്നുണ്ട്.