ഗസയിലെ ശൈത്യം; രണ്ടാഴ്ചക്കിടെ മരിച്ചത് ആറു കുഞ്ഞുങ്ങള്‍

Update: 2025-02-26 06:52 GMT
ഗസയിലെ ശൈത്യം; രണ്ടാഴ്ചക്കിടെ മരിച്ചത് ആറു കുഞ്ഞുങ്ങള്‍

ഗസ: ഗസയിലെ ശൈത്യത്തില്‍ രണ്ടാഴ്ചക്കിടെ മരിച്ച കുഞ്ഞുങ്ങളുടെ എണ്ണം ആറായെന്ന് ഫലസ്തീന്‍ മെഡിക്കല്‍ വൃത്തങ്ങള്‍. ശൈത്യകാലത്തിന്റെ ആരംഭം മുതലുള്ള കണക്കുകള്‍ പ്രകാരം മരിച്ച മൊത്തം കുട്ടികളുടെ മരണസംഖ്യ 15 ആയി എന്നും റിപോര്‍ട്ട് പറയുന്നു.

യുദ്ധത്തിന്റെ ആദ്യ ദിവസങ്ങള്‍ മുതല്‍ ഗസയില്‍ വൈദ്യുതി ഇല്ല, ജനറേറ്ററുകള്‍ക്കുള്ള ഇന്ധനവും കുറവാണ്. പല കുടുംബങ്ങളും നനഞ്ഞ മണലിലോ വെറും കോണ്‍ക്രീറ്റിലോ ആണ് കിടക്കുന്നത്. മേഖലയിലെ ആരോഗ്യ സംവിധാനങ്ങളുടെ കുറവ് കുഞ്ഞുങ്ങളുടെ മരണസംഖ്യ കൂട്ടുകയാണെന്ന് മെഡിക്കല്‍ വൃത്തങ്ങള്‍ പറയുന്നു.

വൈദ്യുതിക്ഷാമം മുലം പീഡിയാട്രിക് വാര്‍ഡുകളുടെ പ്രവര്‍ത്തനം അനിശ്ചിതത്വത്തിലായെന്നും നവജാതശിശുക്കള്‍ക്ക് ആവശ്യമായ സൗകര്യങ്ങള്‍ ഒരുക്കാന്‍ കഴിയാതെ വരികയാണെന്നും ഇത് അതിജീവന സാധ്യത കുറക്കുമെന്നും മെഡിക്കല്‍ ഡയറക്ടര്‍ ജനറല്‍ മുനീര്‍ അല്‍-ബര്‍ഷ് വ്യക്തമാക്കി.

Tags:    

Similar News