തിരുവനന്തപുരത്ത് യുവതി തീകൊളുത്തി മരിച്ച നിലയില്‍

സുരേഷിന്റെ വീട്ടുകാര്‍ പണവും ഓഹരിയും ചോദിച്ചിരുന്നതായി അര്‍ച്ചനയുടെ മാതാവ് മോളി പറഞ്ഞു.

Update: 2021-06-22 05:17 GMT
തിരുവനന്തപുരത്ത് യുവതി തീകൊളുത്തി മരിച്ച നിലയില്‍

തിരുവനന്തപുരം: സ്ത്രീധന പീഢനത്തെ തുടര്‍ന്ന് കൊല്ലത്ത് യുവതിയെ ഭര്‍തൃവീട്ടില്‍ തൂങ്ങിമരിച്ച നിലയില്‍ കാണപ്പെട്ടതിനു തൊട്ടുപുറകെ തിരുവനന്തപുരത്ത് 24 കാരി ദുരൂഹ സാഹചര്യത്തില്‍ മരിച്ചു. വിഴിഞ്ഞം വെങ്ങാനൂരില്‍ അര്‍ച്ചനയെ ആണ് തീകൊളുത്തി മരിച്ച നിലയില്‍ കാണപ്പെട്ടത്. ഓടിരക്ഷപ്പെടാന്‍ ശ്രമിച്ച ഭര്‍ത്താവ് സുരേഷ് പിടിയിലായി. വിഴിഞ്ഞം പൊലീസ് കസ്റ്റഡിയിലെടുത്ത ഇയാളെ ചോദ്യം ചെയ്യുകയാണ്.

മരണത്തില്‍ ദുരൂഹതയുണ്ടെന്ന ആരോപിച്ച് അര്‍ച്ചനയുടെ ബന്ധുക്കള്‍ രംഗത്തെത്തി. സുരേഷിന്റെ വീട്ടുകാര്‍ പണവും ഓഹരിയും ചോദിച്ചിരുന്നതായി അര്‍ച്ചനയുടെ മാതാവ് മോളി പറഞ്ഞു. ഒരു വര്‍ഷം മുന്‍പായിരുന്നു ഇവരുടെ വിവാഹം.

Tags:    

Similar News