വനിതാ ദിനം: നാഷണല്‍ വിമന്‍സ് ഫ്രണ്ട് കൊപ്പം ടൗണില്‍ അവകാശ സംരക്ഷണ റാലിയും പൊതു സമ്മേളനവും സംഘടിപ്പിച്ചു

Update: 2022-03-08 14:42 GMT

കൊപ്പം (പാലക്കാട്): സ്ത്രീസുരക്ഷ കേവല മുദ്രാവാക്യമല്ല; അന്തസ്സും അഭിമാനവുമാണ് എന്ന ശീര്‍ഷകത്തില്‍ അന്താരാഷ്ട്ര വനിതാ ദിനമായ മാര്‍ച്ച് 8 ചൊവ്വാഴ്ച വൈകുന്നേരം 4.30 ന് കൊപ്പം ടൗണില്‍ നാഷണല്‍ വിമന്‍സ് ഫ്രണ്ട് പാലക്കാട് ജില്ലാ കമ്മിറ്റി അവകാശ സംരക്ഷണ റാലിയും പൊതുസമ്മേളനവും സംഘടിപ്പിച്ചു.

സ്ത്രീ സുരക്ഷ വാക്കുകളില്‍ മാത്രം ഒതുങ്ങുകയും ഭരണഘടന ഉറപ്പ് നല്‍കുന്ന അവകാശങ്ങള്‍ പോലും നിഷേധിച്ചു കൊണ്ടിരിക്കുകയും ചെയ്യുന്ന സാഹചര്യമാണ് രാജ്യത്ത് നിലവിലുള്ളത്. സാംസ്‌കാരികവും വിശ്വാസപരവുമായ സ്വത്വം ഉയര്‍ത്തിപ്പിടിക്കാനുള്ള വ്യക്തിസ്വാതന്ത്ര്യം പോലും ചോദ്യം ചെയ്യപ്പെടുന്നു. ഇത് അന്തസ്സോടെ ജീവിക്കാനുള്ള പൗരാവകാശത്തിന്‍മേലുള്ള കടന്നാക്രമണമാണ്. ഇതിനെതിരേ സ്ത്രീ സമൂഹം കൂടുതല്‍ ജാഗ്രത പുലര്‍ത്തേണ്ടത്തുണ്ട്. ഈ സന്ദേശം ഉയര്‍ത്തിപ്പിടിച്ചാണ് അവകാശ സംരക്ഷണ റാലിയും പൊതു സമ്മേളനവും സംഘടിപ്പിച്ചത്. 

റാലി കൊപ്പം ഗവണ്മെന്റ് ഹോസ്പിറ്റല്‍ പരിസരത്ത് നിന്നും ആരംഭിച്ച് ടൗണില്‍ സമാപിച്ചു. സമാപന പൊതുസമ്മേളനം എന്‍ഡബ്ലിയുഎഫ് സംസ്ഥാന സെക്രട്ടറി മുംതാസ് കെ എ ഉദ്ഘാടനം ചെയ്തു. എന്‍ഡബ്ലിയുഎഫ് പാലക്കാട് ജില്ലാ പ്രസിഡന്റ് ബുഷ്‌റ മുഹമ്മദ് അധ്യക്ഷയായിരുന്നു. കൊപ്പം ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് പുണ്യ സതീഷ്, എന്‍ ഡബ്ലിയു എഫ് സോണല്‍ ഇന്‍ചാര്‍ജ് ഷെമീന എറണാംകുളം, ഡോ. റഷീദ ബീഗം (മെഡിക്കല്‍ ഡയറക്ടര്‍ മെഡിസിന യുനാനീ വെല്‍നെസ്സ് സെന്റര്‍), വിമന്‍ ഇന്ത്യ മൂവ്‌മെന്റ് ജില്ലാ പ്രസിഡന്റ്) അഷിത നജീബ്(കാംപസ് ഫ്രണ്ട് പാലക്കാട് ജില്ലാ കമ്മിറ്റി) നാജിയ നസ്രിന്‍, റെസ്മിയ ഫിദ (അസിസ്റ്റന്റ് പ്രൊഫസ്സര്‍, ജെഡിടി കോഴിക്കോട്) തുടങ്ങിയവര്‍ പങ്കെടുത്ത് സംസാരിച്ചു. 

Tags:    

Similar News