ജനനപ്പെരുന്നാള്‍ ആഘോഷിച്ചു

കൊട്ടാരക്കരപുനലൂര്‍ ഭദ്രാസനാധിപന്‍ ഡോ. യുഹാനോന്‍ മാര്‍ തേവോദോറോസ് മെത്രാപ്പോലിത്താ, ഇടവക വികാരി ഫാ. ജിജു ജോര്‍ജ്ജ്, ഫാ. ജേക്കബ് തോമസ്, ഫാ. ലിജു പൊന്നച്ചന്‍ എന്നിവര്‍ നേതൃത്വം നല്‍കി.

Update: 2019-12-25 13:28 GMT

കുവൈത്ത് സിറ്റി: സെന്റ് ഗ്രീഗോറിയോസ് ഇന്ത്യന്‍ ഓര്‍ത്തഡോക്‌സ് മഹാ ഇടവകയുടെ ആഭിമുഖ്യത്തില്‍ ജനനപ്പെരുന്നാള്‍ കൊണ്ടാടി. ഡിസംബര്‍ 24 നു വൈകിട്ട് ജലീബ് ഇന്ത്യന്‍ സെന്‍ട്രല്‍ സ്‌ക്കൂള്‍, സാല്‍മിയ സെന്റ് മേരീസ് ചാപ്പല്‍, സിറ്റി നാഷണല്‍ ഇവാഞ്ചലിക്കല്‍ ചര്‍ച്ച് എന്നിവടങ്ങളില്‍ നടന്ന ക്രിസ്തുമസ് ശുശ്രൂഷകള്‍ക്ക് മലങ്കര ഓര്‍ത്തഡോക്‌സ് സഭയുടെ കൊട്ടാരക്കരപുനലൂര്‍ ഭദ്രാസനാധിപന്‍ ഡോ. യുഹാനോന്‍ മാര്‍ തേവോദോറോസ് മെത്രാപ്പോലിത്താ, ഇടവക വികാരി ഫാ. ജിജു ജോര്‍ജ്ജ്, ഫാ. ജേക്കബ് തോമസ്, ഫാ. ലിജു പൊന്നച്ചന്‍ എന്നിവര്‍ നേതൃത്വം നല്‍കി.




Tags:    

Similar News