ജമാ മസ്ജിദിലേക്കുള്ള സന്ദര്‍ശനം റദ്ദാക്കണമെന്ന് യതി നരസിംഹാനന്ദിന് നോട്ടിസ്

Update: 2022-06-08 07:23 GMT

ഗാസിയാബാദ്: ജൂണ്‍ 17 ന് ജമാ മസ്ജിദിലേക്കുള്ള നടത്താന്‍ നിശ്ചയിച്ചിരുന്ന സന്ദര്‍ശനം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ഗാസിയാബാദ് ഭരണകൂടം ദസ്‌നാ ദേവി ക്ഷേത്രത്തിലെ പൂജാരി യതി നരസിംഹാനന്ദിന് നോട്ടിസ് നല്‍കി. ഖുര്‍ആനും ഇസ് ലാമിക ചരിത്ര പുസ്തകങ്ങളും സഹിതം മസ്ജിദ് സന്ദര്‍ശിക്കുമെന്ന് അറിയിച്ചുകൊണ്ടുള്ള നരസിംഹാനന്ദിന്റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചതിനെ തുടര്‍ന്നാണ് അധികൃതര്‍ നോട്ടിസ് നല്‍കിയത്.

 സാമുദായിക സൗഹാര്‍ദ്ദത്തിന് ഭംഗം വരുത്തുമെന്നതിനാലാണ് നോട്ടിസ് നല്‍കിയതെന്ന് അധികൃതര്‍ പറഞ്ഞു.

ജൂണ്‍ 7ന് ദസ്‌നാ ദേവി മന്ദിറിലെ വസതിയില്‍വച്ച് നരസിംഹാനന്ദന് നോട്ടിസ് നല്‍കി. ഇതുവരെ അദ്ദേഹത്തില്‍ നിന്ന് ഒരു പ്രതികരണവും ലഭിച്ചിട്ടില്ലെന്ന് ഒരു മുതിര്‍ന്ന ഉദ്യോഗസ്ഥന്‍ പറഞ്ഞു.

സമുദായ സൗഹാര്‍ദ്ദത്തെ ഹനിക്കുന്ന നടപടിയുണ്ടായാല്‍ നിയമനടപടി നേരിടേണ്ടിവരുമെന്നും നരസിംഹാനന്ദിന് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.

Tags:    

Similar News