ഇസ്രായേലിലെ തെല്‍ അവീവില്‍ ഡ്രോണ്‍ ആക്രമണം നടത്തി യമനിലെ ഹൂത്തി വിമതര്‍

ഫലസ്തീനിലെയും ലെബനനിലെയും ജനങ്ങള്‍ക്ക് പിന്തുണ നല്‍കിയാണ് ആക്രമണം നടത്തിയതെന്ന് ഹൂത്തി സായുധ സംഘം പറഞ്ഞു

Update: 2024-10-03 10:27 GMT

ജറുസലേം: ഇസ്രായേലിലെ തെല്‍ അവീവില്‍ ഡ്രോണ്‍ ആക്രമണം നടത്തി യമനിലെ ഹൂത്തി വിമതര്‍. ഫലസ്തീനിലെയും ലെബനനിലെയും ജനങ്ങള്‍ക്ക് പിന്തുണ നല്‍കിയാണ് ആക്രമണം നടത്തിയതെന്ന് ഹൂത്തി സായുധ സംഘം പറഞ്ഞു.

''ഡ്രോണുകള്‍ ഉപയോഗിച്ച് 'തെല്‍ അവീവി ലെ സുപ്രധാന സ്ഥാനം ലക്ഷ്യമിട്ട് ഒരു സൈനിക ഓപ്പറേഷന്‍ നടത്തിയിട്ടുണ്ട്. യാഫ ഡ്രോണുകള്‍ ഉപയോഗിച്ചാണ് ഞങ്ങള്‍ ആക്രമണം നടത്തിയത്. ഈ ഡ്രോണുകളെ തകര്‍ക്കാന്‍ ശത്രുക്കള്‍ക്കായില്ല. ഞങ്ങള്‍ തൊടുത്ത എല്ലാ ഡ്രോണുകള്‍ക്കും ശത്രുക്കളെയെല്ലാം മറികടന്ന് ലക്ഷ്യസ്ഥാനത്ത് എത്താനായി'' ഹൂത്തി വിമതര്‍ പുറത്തുവിട്ട പ്രസ്താവനയില്‍ പറയുന്നു.

പവര്‍ പ്ലാന്റുകള്‍ ഉള്‍പ്പെടെയുള്ള നിര്‍ണായക അടിസ്ഥാന സൗകര്യങ്ങള്‍ ലക്ഷ്യമിട്ട് യെമനില്‍ ഇസ്രായേല്‍ വ്യോമാക്രമണം നടത്തുന്നതിനിടെ ഹൂത്തികള്‍ ഇസ്രായേല്‍ നഗരങ്ങളില്‍ ഒന്നിലധികം മിസൈലുകള്‍ തൊടുത്തുവിട്ടു. ഇറാന്റെ ആയുധങ്ങള്‍ കൈമാറാന്‍ ഹൂത്തി വിമതര്‍ ഉപയോഗിച്ചിരുന്ന തുറമുഖങ്ങളും സമീപകാലത്ത് ആക്രമണത്തിനിരയായിരുന്നു.

Tags:    

Similar News