പത്തനംതിട്ട: കൊല്ലമുള പലകക്കാവില്‍ ഒഴുക്കില്‍പ്പെട്ട് കാണാതായ യുവാവ് മരിച്ചു. കൊല്ലമുള സ്വദേശി അദൈ്വതാ (22)ണ് മരിച്ചത്. ഒഴുക്കില്‍പ്പെട്ട സാമുവലിനെ നേരത്തെ രക്ഷപ്പെടുത്തിയിരുന്നു. സാമുവലിനെ എരുമേലി മൂക്കുട്ടതറയിലെ സ്വകാര്യാശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. അദൈ്വതിനെ കണ്ടെത്തി ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു. വൈകീട്ടാണ് ഇരുവരും ഒഴുക്കില്‍പ്പെട്ടത്. അഗ്‌നിശമനസേനയുടെ തിരച്ചിലിലാണ് മൃതദേഹം കണ്ടെത്തിയത്. അദൈ്വതും സുഹുത്തും കൂടിയാണ് തോട്ടില്‍ ഇറങ്ങിയത്. ഒഴുക്കില്‍പ്പെട്ട സുഹൃത്ത് കരയ്ക്ക് കയറിയെങ്കിലും അദൈ്വത് ഒഴുകിപ്പോവുകയായിരുന്നു. ജില്ലയില്‍ ഇന്ന് രാവിലെ മുതല്‍ തുടങ്ങിയ മഴയാണ് ഉച്ചയോടെ ശക്തി പ്രാപിച്ചത്. താഴ്ന്ന പ്രദേശങ്ങളില്‍ പലയിടത്തും വെള്ളം കയറി.
അടിയന്തര സാഹചര്യങ്ങളില്‍ സഹായത്തിനായി പത്തനംതിട്ട ജില്ലാ ദുരന്തനിവാരണ അതോറിറ്റിയുടെയും താലൂക്ക് ഓഫിസുകളുടെയും കണ്‍ട്രോള്‍ റൂമുകളുമായി ബന്ധപ്പെടാം. ടോള്‍ഫ്രീ നമ്പര്‍: 1077 ജില്ലാ എമര്‍ജന്‍സി ഓപറേഷന്‍സ് സെന്റര്‍ : 0468 2 322 515, 9188 297 112, 8078 808 915 താലൂക്ക് ഓഫിസ് അടൂര്‍ : 0473 4 224 826, താലൂക്ക് ഓഫിസ് കോഴഞ്ചേരി : 0468 2 222 221, താലൂക്ക് ഓഫിസ് കോന്നി : 0468 2 240 087, താലൂക്ക് ഓഫിസ് റാന്നി : 0473 5 227 442, താലൂക്ക് ഓഫിസ് മല്ലപ്പളളി: 0469 2 682 293, താലൂക്ക് ഓഫിസ് തിരുവല്ല : 0469 2 601 303.