യുവതി ഹോട്ടല്‍ മുറിയില്‍ തൂങ്ങിമരിച്ച നിലയില്‍

Update: 2020-08-13 13:24 GMT
യുവതി ഹോട്ടല്‍ മുറിയില്‍ തൂങ്ങിമരിച്ച നിലയില്‍

കണ്ണൂര്‍: യുവതിയെ ഹോട്ടല്‍ മുറിയില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. ധര്‍മശാല എന്‍ജിനിയറീങ് കോളജിന് സമീപം താമസിക്കുന്ന അഖില(36)യെയാണ് പുതിയതെരു രാജേഷ് റസിഡന്‍സിയിലെ മുറിയില്‍ ബുധനാഴ്ച രാത്രി തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. ചൊവ്വാഴ്ച രാവിലെ കണ്ണൂരിലെ ടെക്‌സ്‌റ്റൈല്‍ സ്ഥാപനത്തില്‍ ഇന്റര്‍വ്യൂ ഉണ്ടെന്ന് പറഞ്ഞാണ് യുവതി ഹോട്ടലില്‍ മുറിയെടുത്തത്. ബുധനാഴ്ച വൈകീട്ട് ഹോട്ടല്‍ മുറി വൃത്തിയാക്കാനെത്തിയ ജീവനക്കാരി അഖില താമസിച്ച മുറിയുടെ വാതില്‍ മുട്ടി വിളിച്ചിട്ടും തുറക്കാത്തതിനെ തുടര്‍ന്ന് ജീവനക്കാരുടെ സഹായത്തോടെ മുറി തുറന്നപ്പോഴാണ് തൂങ്ങി മരിച്ചനിലയില്‍ കണ്ടെത്തിയത്. വളപട്ടണം എസ്എച്ച്ഒ എം കൃഷ്ണന്‍, എസ്‌ഐ എം ഷീജു, എസ് ഐ പ്രസാദ് എന്നിവരുടെ നേതൃത്വത്തിലുള്ള പോലിസ് സംഘം സ്ഥലത്തെത്തി പരിശോധന നടത്തി. മൃതദേഹം കണ്ണൂര്‍ ജില്ലാ ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി.

Young woman was found hanging in a hotel room



Tags:    

Similar News