തമിഴ്‌നാട്ടിലെ അണക്കെട്ടില്‍ മലയാളി യുവാവ് മുങ്ങിമരിച്ചു

Update: 2025-04-18 16:23 GMT
തമിഴ്‌നാട്ടിലെ അണക്കെട്ടില്‍ മലയാളി യുവാവ് മുങ്ങിമരിച്ചു

ഈറോഡ്: തമിഴ്‌നാട്ടിലെ ഈറോഡിലെ ചിറ്റാര്‍ അണക്കെട്ടില്‍ മലയാളി യുവാവ് മുങ്ങിമരിച്ചു. തിരുവനന്തപുരം മലയിന്‍കീഴ് സ്വദേശി അഭിനേഷ് ആണ് മരിച്ചത്. അണക്കെട്ടില്‍ കുളിയ്ക്കുന്നതിനിടെയായിരുന്നു അപകടം. തിരുവനന്തപ്പുരത്ത് നിന്ന് കന്യാകുമാരിയിലേക്ക് വിനോദയാത്രയ്ക്ക് എത്തിയ ആറ് യുവാക്കളില്‍ ഒരാളാണ്. അണക്കെട്ടിന്റെ അപകടകരമായ ഭാഗത്തേക്ക് ആഴം അറിയാതെ സംഘം ഇറങ്ങി കുളിക്കുന്നതിനിടെയായിരുന്നു അപകടം.

Similar News