സുല്‍ത്താന്‍ ബത്തേരി: സുല്‍ത്താന്‍ ബത്തേരിയില്‍ കാട്ടാന ആക്രമണത്തില്‍ യുവാവിന് പരിക്കേറ്റു. നൂല്‍പ്പുഴ മറുകര കാട്ടുനായ്ക്ക ഉന്നതിയിലെ നാരായണനാണു (40) പരുക്കേറ്റത്. ഉച്ചയ്ക്ക് ഒരു മണിയോടെയാണു സംഭവം. ഉന്നതിക്കു സമീപം വിറക് ശേഖരിക്കുന്നതിനിടെയാണ് കാട്ടാന ആക്രമിച്ചത്. നാരായണന്റെ അമ്മയും ഭാര്യയും ഒപ്പമുണ്ടായിരുന്നു. ഇവര്‍ ഓടി മാറിയതിനാല്‍ പരുക്കേല്‍ക്കാതെ രക്ഷപ്പെട്ടു.