ധനസമാഹരണത്തിന്റെ ബാങ്ക് സ്‌റ്റേറ്റ്‌മെന്റ് പുറത്തുവിടാന്‍ യൂത്ത് ലീഗ് ധൈര്യം കാണിക്കണം: യൂസഫ് പടനിലം

ആരോപണത്തെ തുടര്‍ന്ന് യൂത്ത് ലീഗ് പുറത്തുവിട്ട കണക്കുകള്‍ വിശ്വസനീയമല്ല. ദേശിയ ഭാരവാഹികളുടെ വാര്‍ത്താസമ്മേളനത്തില്‍ ഉയര്‍ന്നുവന്ന സെറ്റില്‍മെന്റ് എന്നവാക്ക് പൊതുസമൂഹത്തോടുള്ള വെല്ലുവിളിയാണ്. ഈ സാമ്പത്തിക തട്ടിപ്പിന്റെ നിജസ്ഥിതി പുറത്തുകൊണ്ടുവരാന്‍ ഏതറ്റംവരെയും പോകുമെന്നും അദ്ദേഹം വ്യക്തമാക്കി.

Update: 2021-02-05 16:10 GMT

കോഴിക്കോട്: ഇനാം പ്രഖ്യാപിച്ച് ഒളിച്ചോടാതെ കത്‌വ, ഉന്നോവ പെണ്‍കുട്ടികളുടെ കുടുംബത്തെ സഹായിക്കാനെന്ന പേരില്‍ യൂത്ത്‌ലീഗ് നടത്തിയ സാമ്പത്തിക ധനസമാഹരണത്തിന്റെ ബാങ്ക് സ്‌റ്റേറ്റ്‌മെന്റ് പുറത്തുവിടാന്‍ നേതൃത്വം ധൈര്യംകാണിക്കണമെന്ന് യൂത്ത് ലീഗ് മുന്‍ ദേശിയ നിര്‍വാഹക സമതി അംഗം യൂസഫ് പടനിലം.

ആരോപണത്തെ തുടര്‍ന്ന് യൂത്ത് ലീഗ് പുറത്തുവിട്ട കണക്കുകള്‍ വിശ്വസനീയമല്ല. ദേശിയ ഭാരവാഹികളുടെ വാര്‍ത്താസമ്മേളനത്തില്‍ ഉയര്‍ന്നുവന്ന സെറ്റില്‍മെന്റ് എന്നവാക്ക് പൊതുസമൂഹത്തോടുള്ള വെല്ലുവിളിയാണ്. ഈ സാമ്പത്തിക തട്ടിപ്പിന്റെ നിജസ്ഥിതി പുറത്തുകൊണ്ടുവരാന്‍ ഏതറ്റംവരെയും പോകുമെന്നും അദ്ദേഹം വ്യക്തമാക്കി.

കത്വ, ഉന്നാവോ പെണ്‍കുട്ടികളുടെ കണ്ണീരും ചോരയും വിറ്റ് തിന്നുന്ന യൂത്ത് ലീഗ് മലയാളിക്ക് അപമാനമെന്ന മുദ്രാവാക്യമുയര്‍ത്തി ഡിവൈഎഫ്.എ ജില്ലാ കമ്മിറ്റി കോഴിക്കോട് പുതിയ ബസ്സ്റ്റാന്‍ഡ് പരിസരത്ത് നടത്തിയ യുവജന പ്രതിഷേധത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഡിവൈഎഫ്‌ഐ സംസ്ഥാന ജോ. സെക്രട്ടറി വി വസീഫ് പ്രതിഷേധ പരിപാടി ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് എല്‍ ജി ലിജീഷ് അധ്യക്ഷത വഹിച്ചു. സംസ്ഥാന കമ്മിറ്റിയംഗം പി സി ഷൈജു, സംസ്ഥാന കമ്മിറ്റിയംഗം പി കെ അജീഷ്, കെ അരുണ്‍, പിങ്കി പ്രമോദ് സംസാരിച്ചു.

Tags:    

Similar News